പന്തളം : സുരക്ഷാ ഇടനാഴിയുടെ പണി എം.സി.റോഡിൽ ടാറിങ്ങിൽ മാത്രമായി ഒതുങ്ങി. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന 96 കോടിയുടെ എം.സി.റോഡ് സുരക്ഷാ ഇടനാഴി പദ്ധതി 2021 ജൂലായ് മാസത്തിൽ പൂർത്തിയാക്കുന്ന രീതിയിൽ ആരംഭിച്ചതാണ്. എന്നാൽ പണി പലയിടത്തും പൂർത്തിയായിട്ടില്ല. സുരക്ഷയ്ക്കായി ചെയ്യേണ്ട പ്രധാന കാര്യങ്ങളൊന്നും ചെയ്യാത്ത റോഡിൽ അപകടം വർധിക്കുകയാണ്. കുരമ്പാല, കുളനട, മാന്തുക ഭാഗങ്ങളിലെല്ലാം അപകടം ഏറിവരുകയാണ്. പദ്ധതിയിൽ പറഞ്ഞിട്ടുള്ള ഓടയുടെ പണിയാണ് പലയിടത്തും ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്നത്. പണിത സ്ഥലത്ത് ഓടയ്ക്കുമുകളിൽ സ്ലാബിടുകയോ കുഴിയെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. റോഡിന്റെ വീതി പലയിടത്തും പലതരത്തിലാണ്. ഓട പണിതത് പകുതിയാക്കി നിർത്തിയിട്ടുണ്ട്. വെള്ളം എങ്ങോട്ടൊഴുകണമെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയാണ് എം.സി.റോഡിലുള്ളത്. ഓടയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം സാധാരണമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033