നാടകത്തിൽ ഹിന്ദു കുട്ടികൾ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചു; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്; നാടകത്തിൽ ഹിന്ദു കുട്ടികൾ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചതിൻ്റെ പേരിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ഗുജറാത്തിലെ മുന്ദ്രയിലാണ് സംഭവം. ബക്രീദ് ആഘോഷം വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനായി സ്കൂളിൽ ലഘുനാടകം അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. മുന്ദ്രയിൽ മാം​ഗരയിലുള്ള പേൾ സ്കൂൾ ഓഫ് എക്‌സലൻസിലെ പ്രിൻസിപ്പൽ പ്രീതി വസ്വാനെയാണ് സസ്പൻഡ് ചെയ്തത്. ലഘു നാടകത്തിൽ മുസ്ലിം തൊപ്പിയിട്ട് വിദ്യാർഥികൾ നിസ്‌കരിക്കുന്ന രം​ഗമുണ്ടായിരുന്നു. ഹിന്ദു കുട്ടികളും മുസ്ലിം കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.

നാടകത്തിന്റെ വിഡിയോ സ്കൂൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ വിദ്യാർഥികളുടെ മതാപിതാക്കളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. നാടകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പിന്നീട് സ്കൂൾ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായിട്ടാണ് നാടകം അവതരിപ്പിച്ചത്. അത് ആരുടെയെങ്കിലും മതവികാരത്തെ വൃണപ്പെടുത്തിയെങ്കിൽ മാപ്പു പറയുന്നു എന്ന് പ്രിൻസിപ്പൽ ഫേസ്ബുക്ക് വിഡിയോയിൽ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...