സാമൂഹ്യവിരുദ്ധര്‍ പിഴുതെറിഞ്ഞ ശിവലിംഗവും തൃശ്ശൂലവും പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുവാഹട്ടി : സാമൂഹ്യവിരുദ്ധര്‍ പിഴുതെറിഞ്ഞ ശിവലിംഗവും തൃശ്ശൂലവും യഥാസ്ഥാനത്ത് ഹിന്ദു മത വിശ്വാസികള്‍ പുനസ്ഥാപിച്ചു. സില്‍ച്ചാറിലെ കട്ടിഗോര്‍ഹിലാണ് സംഭവം. പുന:സ്ഥാപിച്ച ശിവലിംഗത്തില്‍ വിശ്വാസികള്‍ പൂജകളും നടത്തി. കട്ടിഗോര്‍ഗിലെ വനമേഖലയിലെ ആല്‍മരത്തിന് ചുവട്ടില്‍ ഉണ്ടായിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ശിവലിംഗവും തൃശ്ശൂലവുമാണ് സാമൂഹ്യവിരുദ്ധര്‍ പിഴുതെറിഞ്ഞത്. നവംബര്‍ 17 നായിരുന്നു സംഭവം. ശിവലിംഗം പിഴുതെറിഞ്ഞ ഇവര്‍ ആല്‍മരവും മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഇവിടേക്ക് എത്തിയ പ്രദേശവാസികള്‍ ശിവലിംഗവും ത്രിശ്ശൂലവും മുറിച്ച മരത്തിന് താഴെയായി പുന:സ്ഥാപിക്കുകയായിരുന്നു. നൂറിലധികം പേര്‍ മന്ത്രോച്ചാരണങ്ങളുമായി എത്തിയാണ് ശിവലിംഗം പുനസ്ഥാപിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് വിവിധ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തി. ആല്‍മരം മുറിച്ചെങ്കിലും ഇതിന് ചുവട്ടിലായി തങ്ങള്‍ ആരാധന തുടരുമെന്ന് ഹിന്ദു വിശ്വാസിയായ ശരത് സിംഗ് പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഇവിടെയാണ് ആരാധന നടത്താറ്. മരം മുറിയ്‌ക്കുകയും, വിഗ്രഹം പിഴുതെറിഞ്ഞവര്‍ക്കുമെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...