ഡല്‍ഹി സര്‍ക്കാരും വാറ്റ് കുറച്ചു ; പെട്രോൾ ലിറ്ററിന് എട്ടു രൂപ കുറയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പെട്രോളിന്റെ മൂല്യവർധിത നികുതി ( വാറ്റ് ) 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമാക്കാൻ ഡൽഹി സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറയും. ബുധനാഴ്ച അർധരാത്രി മുതൽ കുറച്ച നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പെട്രോളിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ തീരുമാനിച്ചത്.

ഡൽഹിയിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയാണ് വില. ഇത് ബുധനാഴ്ച അർധരാത്രിയോടെ 95 രൂപയിലേക്കെത്തും. കഴിഞ്ഞ വർഷമാണ് ഡൽഹി സർക്കാർ പെട്രോളിന്റെ വാറ്റ് 30 ശതമാനമായി ഉയർത്തിയത്. ഡീസലിന്റെ വാറ്റ് 16.75 ശതമാനമായും ഉയർത്തിയിരുന്നു. 2014ന് ശേഷം ഡൽഹിയിൽ ഇന്ധന മൂല്യവർധിത നികുതി ആറ് മടങ്ങയിട്ടാണ് വർധിച്ചിരുന്നത്. പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും വീതം കഴിഞ്ഞ മാസം എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് കേന്ദ്ര സർക്കാർ കുറച്ചിരുന്നു. പിന്നാലെ നിരവധി സംസ്ഥാന സർക്കാരുകളും മൂല്യവർധിത നികുതിയിൽ ഇളവ് നൽകുകയുണ്ടായി. കേരളത്തിൽ വാറ്റ് കുറച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...