തന്റെ ഭാര്യ വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ളൊരാൾ, തിരക്കുകൾ മൂലം വരാൻ പറ്റാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നു : പി സരിൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ എകെ ഷാനിബിന്റെ മത്സര രം​ഗത്തുനിന്നുള്ള പിന്മാറ്റം അൻവറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കോൺഗ്രസുകാർ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത് എന്നതിന്റെ വലിയ ഉത്തരമാണ് ഷാനിബിന്റെ പിന്മാറ്റം. എൽഡിഎഫ് കൺവെൻഷനിൽ കോൺഗ്രസ് പ്രവർത്തകരും എത്തിയിട്ടുണ്ടെന്നും സരിൻ പറഞ്ഞു. ഈ സ്ഥാനാർഥിത്വം കൊണ്ട് എന്നെ അവസരവാദി എന്ന് വിളിക്കുകയാണെങ്കിൽ ഞാൻ മറുപടി പറയാൻ എനിക്ക് ഉത്തരവാദിത്തമുണ്ട്. കേരളത്തെ വീണ്ടെടുക്കാനുള്ള അവസരമാണ് പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് പാലക്കാടിലൂടെ കേരളത്തിനൊരു സന്ദേശം നൽകും. പാലക്കാട്‌ വോട്ട് ചെയ്യുന്നത് മുഴുവൻ കേരളത്തിലും വേണ്ടിയാണ്. പാലക്കാട്‌ ജനത രാഷ്ട്രീയ വഞ്ചനക്ക് മറുപടി പറയും. പാർട്ടി മാറ്റം രക്തം രക്തത്തെ തിരിച്ചറിഞ്ഞതുപോലെയാണ്. അതിൽ അഭിമാനിക്കുന്നുവെന്നും സരിൻ പറഞ്ഞു. തന്റെ ഭാര്യ ഡോ. സൗമ്യ വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാളാണ്. ഭർത്താവിന് വലിയ വരുമാനം ഇല്ലാത്തതുകൊണ്ട് കുടുംബം നോക്കുന്നത് സൗമ്യയാണ്. തിരക്കുകൾ കാരണം സൗമ്യയ്ക്ക് ഇവിടേക്ക് വരാൻ പറ്റാത്തതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സൗമ്യയും പങ്കെടുക്കും. സൗമ്യയ്ക്ക് ഉണ്ടായ വേട്ടയാടലുകളിൽ നിലപാട് വ്യക്തമാക്കും. കോൺഗ്രസ് പ്രവർത്തകർ വേട്ടയാടൽ നിർത്തിയാൽ സൗമ്യയുടെ വരവും വൈകുമെന്നും സരിൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...