ഹിറ്റ് ആൻഡ് റൺ നിയമം ; കേരളത്തിലും ലോറി തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കർണാടകത്തിന് പിന്നാലെ കേരളത്തിലും സമരത്തിനൊരുങ്ങി ഒരു വിഭാഗം ലോറി തൊഴിലാളികൾ. ഡ്രൈവർമാർക്കും ലോറി ഉടമകൾക്കുമെതിരായ കേന്ദ്ര നിയമം പിൻവലിക്കുക, സംസ്ഥാനത്ത് ലോറി തൊഴിലാളികൾക്ക് വേണ്ട സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ആൾ കേരള ലേറി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം മനഃപ്പൂർവമല്ലാത്ത നരഹത്യ കേസുകളിൽ ഡ്രൈവർമാരെയും വാഹന ഉടമകളും നിയമക്കുരുക്കിലേക്ക് തള്ളിവിടുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.

ഇത് ലോറി തൊഴിലാളികളെ വലിയ രീതിയിൽ ബാധിക്കും. ദീർഘദൂരയാത്ര നടത്തുന്ന ലോറി തൊഴിലാളികൾക്ക് വിശ്രമത്തിനാവശ്യമുള്ള സൗകര്യങ്ങളില്ല. 2020ൽ നിർത്തലാക്കിയ ക്ഷേമനിധി പുനസ്ഥാപിക്കണമെന്നും ആൾ കേരള ലേറി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....