ഭാര്യയെ കുത്തി പിതാവിനെ ഇരുമ്പുവടിക്ക് അടിച്ച് കൊലപ്പെടുത്തി ; രണ്ട് മരുമക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുടുംബ വഴക്കില്‍ ഭാര്യയെ മുതുകില്‍ കുത്തുകയും പിതാവിനെ ഇരുമ്പുവടിക്ക് അടിക്കുകയും ചെയ്ത രണ്ടു മരുമക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കാവനാട് സെന്‍റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫാ(50)ണ് മരിച്ചത്. ജോസഫ്‌ മരിച്ചത് തലയ്ക്കു ക്ഷതമേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഭാര്യ എലിസബത്തുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്‍റെ മുതുകില്‍ കുത്തുകയുമായിരുന്നു.

സംഭവം കണ്ടുവന്ന ജോസഫിന്‍റെ മരുമക്കള്‍ ഇരുമ്പുവടിക്ക് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച് കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിലാണ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തിയത്. തുടന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മരുമക്കളായ കാവനാട് മഠത്തില്‍ കായല്‍വാരത്ത് പ്രവീണ്‍ഭവനില്‍ പ്രവീണ്‍ (29), സെന്‍റ് ജോര്‍ജ് ഐലന്‍ഡ് കാവനാട് ആന്‍റണി (27) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷിച്ച് തുടര്‍നടപടിയെടുക്കുമെന്ന് അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...