പത്തനംതിട്ട : കാറിന്റെ പിന്നിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഹെൽമെറ്റ് കൊണ്ട് കാർ യാത്രികന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. ഇലവുംതിട്ട കല്ലൻ സജി ഭവനം വീട്ടിൽ സുധാകരന്റെ മകൻ സജി എസ് (56) ആണ് ഇക്കവുംതിട്ട പോലീസിന്റെ പിടിയിലായത്. ഈമാസം 13 ന് ഉച്ചയ്ക്ക് 12 ന് രാമഞ്ചിറയിലാണ് സംഭവം. മെഴുവേലി രാമഞ്ചിറ പുതുമംഗലത്ത് നാണുവിന്റെ മകൻ കമലാസന(78)നാണ് ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റത്.
സ്കൂട്ടർ കാറിൽ തട്ടിയത് ചോദ്യം ചെയ്ത സുഹൃത്ത് കുഞ്ഞുമോനെ പ്രതി ഹെൽമെറ്റ് വെച്ച് അടിച്ചത് തടഞ്ഞ കമലാസനന്റെ വലതുകൈവിരലിനു മുറിവേൽക്കുകയും തുടർന്ന് പ്രതി ഇയാളെയും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുകയിരുന്നു. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കമലാസനന്റെ മൊഴിവാങ്ങി കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുക്കുകയായിരുന്നു. അന്നുതന്നെ രാമഞ്ചിറയിൽ നിന്നും പോലീസ് സജിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പിറ്റേന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടി സ്വീകരിച്ചു. ഹെൽമെറ്റ് കണ്ടെടുക്കുകയും ചെയ്തു. പ്രതിക്കും സംഭവത്തിൽ പരിക്ക് പറ്റിയെന്നു പറഞ്ഞതിനെതുടർന്ന് മൊഴിയെടുത്ത് ദേഹോപദ്രവത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് സി പി ഓമാരായ റെജിൻ, സുരേഷ്, സി പി ഓമാരായ അനന്തു, ധീരജ് എന്നിവരാണുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































