കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ HLL ലൈഫ് കെയർ – ഫാർമസി & സർജിക്കൽസ് തുടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ HLL ലൈഫ് കെയർ –
ഫാർമസി & സർജിക്കൽസ് അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ സ്ഥാപിക്കുന്ന ഫാർമസി ആൻഡ് സർജിക്കൽസ് 500 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഫാർമസിയാണ്. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും.
ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് ( KASP ) ഉള്ള രോഗികൾക്കും മെഡിസെപ്പ് ഉള്ളവർക്കും JSSK, AROGYA KIRANAM എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ആയി ലഭിക്കുന്നതാണ്.

ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാ വിധ സർജിക്കൽ ഇൻസ്‌ട്രുമെന്റുകളും ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലെയും സമീപ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള HLL ഫാർമസി ആൻഡ് സർജിക്കൽസ് വലിയ രീതിയിൽ പ്രയോജനപ്പെടും. ഭരണാനുമതി ലഭിച്ച പ്രവർത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...