കശ്മീരിലെ അജ്ഞാതരോഗം ; ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കശ്മീരിൽ പടർന്നു പിടിക്കുന്ന അജ്ഞാതരോഗ വ്യാപനത്തെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കി(Holiday Cancelled). സംസ്ഥാനത്തെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിലാണ് അജ്ഞാതരോഗം ബാധിച്ച് 17 പേര്‍ മരണ മടഞ്ഞത്. ഇതേ തുടർന്ന് ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും എല്ലാത്തരം അവധികളും റദ്ദാക്കി. രോഗത്തിനെതിരായ ജാഗ്രത പാലിക്കുന്നതിതിന്റെ ഭാഗമായി ശൈത്യകാല അവധിയും റദ്ദാക്കിയതായി പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിങ് ഭാട്ടിയ പറഞ്ഞു. രജൗരിയിലെ നഴ്സിങ് കോളേജ്, ജി.എം.സി. ആശുപത്രി എന്നിവിടങ്ങളിലായി അസുഖം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 290 പേരെ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മരിച്ചവരുടെ അടുത്തബന്ധുക്കളായ നാലുപേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ കഴിയുന്നുണ്ട്. രോഗബാധിത പ്രദേശം ബുധനാഴ്ച കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല; പ്രദേശത്തെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 11 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണം 2024 ഡിസംബര്‍ 7 നാണ് റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് അജ്ഞാത രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളോടെ മരണപ്പെട്ടവരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും പരിശോധനയ്ക്കയച്ചിരുന്നു. എന്നാൽ ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...