പാതി തകർന്ന അത്തിക്കയം – കൊച്ചുപാലം എത്രയും വേഗം പൊളിച്ച് പണിയണം ; പ്രതിഷേധവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴ മാറി നിന്നിട്ടും പാതി തകർന്ന അത്തിക്കയം – കൊച്ചുപാലം പൊളിച്ചു പണിയുന്ന ജോലികൾ ആരംഭിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. കേരള പുനർ നിർമ്മാണ പദ്ധതി പ്രകാരം ടെൻണ്ടറിലുള്ള പാലം പൊളിച്ചു പണിയാൻ കരാറുകാരൻ തയാറാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നാൾക്കുനാൾ പാലം കൂടുതൽ അപകടാവസ്ഥയിലാകുകയാണ്. പാലത്തിന്റെ സംരക്ഷണഭിത്തിയും ഒരു വശത്തെ സമീപന റോഡും പകുതിയും ഒലിച്ചു പോയ അവസ്ഥയിലാണിപ്പോൾ. പാലം പൊളിഞ്ഞതിന് പിന്നാലെ നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് ഗതാഗതം ഭാഗികമായി തടഞ്ഞിരുന്നു. തുടർന്ന് റീബിൽഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിലൂടെ ഗതാഗതം സാദ്ധ്യമല്ലെന്നും പൊളിച്ചു പണിയുക മാത്രമാണ് പോംവഴിയെന്നും രണ്ടാഴ്ചക്കകം നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടപടി ഒന്നുമായില്ല.

2022 ഏപ്രിൽ 29ന് ഉദ്ഘാടനം ചെയ്ത പദ്ധതി നിർമ്മാണം തുടങ്ങിയത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. മൂന്ന് വർഷം പിന്നിടുമ്പോഴെങ്കിലും എന്ന് നിർമ്മാണം പൂർത്തിയാക്കാം എന്നതിൽ അധികൃതർക്കും വ്യക്തതയില്ല. റോഡ് നവീകരണത്തിനൊപ്പം പാലം പൊളിച്ചു പണിയാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കരാറുകാരന്റെ അലംഭാവംമൂലം നിർമ്മാണം മുടങ്ങുകയായിരുന്നു. മറ്റു പദ്ധതികൾ നടപ്പിലാക്കിയ വകയിൽ സർക്കാർ കരാർ പ്രകാരമുള്ള ബിൽ തുക മാറി നൽകാത്തതാണ് കാറുകാരനെക്കൊണ്ട് ഇത്തരം പ്രവർത്തി നടത്താന്‍ പ്രേരിപ്പിക്കുന്നത്. രണ്ടാഴ്ചക്കകം കൊടുക്കാനുള്ള തുക കരാറുകാരന് ലഭ്യമാക്കുമെന്നും ഉടൻ പണികൾ ആരംഭിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും റീ ബിൽഡ് കേരള പ്രതിനിധികൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...