കുടുംബ ബന്ധങ്ങൾ ശക്തമാക്കണം : പരിശുദ്ധ കാതോലിക്ക ബാവാ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കുടുംബ ബന്ധങ്ങൾ ശക്തമാകുമ്പോൾ മാത്രമേ സമൂഹത്തിന് നല്ലതലമുറകളെ വാർത്തെടുക്കാൻ കഴിയുകയുള്ളുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ. ദുബായ് ഫാമിലി ഫോറത്തിന്റെ 20-ാംമത് വാർഷിക സമ്മേളനം മുളക്കുഴ സി.സി പ്ലാസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബായ് ഫാമിലി ഫോറത്തിന്റെ മാനവ സേവാ അവാർഡ് നേടിയ സി.സി ചെറിയാൻ സമൂഹത്തിനും മലങ്കര ഓർത്തഡോക്സ് സഭയ്ക്കും നൽകുന്ന സേവനങ്ങൾ സ്മരണീയമാണെന്ന് കാതോലിക്ക ബാവാ പറഞ്ഞു.

ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. സി.സി. ചെറിയാൻ രചിച്ച “നിയോഗ വഴികളിൽ നിറമനസ്സോടെ” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് സാഹിത്യകാരൻ ബന്യാമിന് നൽകി പ്രകാശനം ചെയ്തു. സജീ ചെറിയാൻ എം.എൽ.എ മാനവ സേവാ അവാർഡ് സി.സി ചെറിയാന് നൽകി. കൂര്യ ക്കോസ് മാർ ക്ലീമ്മിസ്, പി.സി വിഷ്ണുനാഥ് എം.എൽ.എ, ഫാ.മാത്യൂ എബ്രഹാം കാരയ്ക്കൽ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ജേക്കബ് ഉമ്മൻ, കെ.ജോർജ് കുട്ടി, സി.സി ചെറിയാൻ എന്നീ വർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആര്‍ജിക്കാം : ദീനാമ്മ റോയി

0
പത്തനംതിട്ട : ആത്മവിശ്വാസം നേടുന്നതിനൊപ്പം കാലഘട്ടത്തിന് അനുസരിച്ച് മുന്നേറാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന്...

ശബരിമല തീര്‍ഥാടനം : മികച്ച റോഡുകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി.കെ ബഷീര്‍

0
പമ്പ : ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച...

ഒരു പരീക്ഷ പോലും നേരാംവണ്ണം നടത്താൻ കഴിയാത്ത ഒരു പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് മോദി ;...

0
ദില്ലി: കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പാർലമെൻ്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ...

പത്തനംതിട്ടയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങള്‍ (ആയുര്‍വേദം, ഹോമിയോ) എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്

0
പത്തനംതിട്ട : ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സ്ഥാപനങ്ങളെ എന്‍.എബി.എച്ച് നിലവാരത്തിലേക്ക്...