മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീട്ടുപ്പടിക്കല്‍ പുണ്യജലം ; നീക്കം ആരംഭിച്ച് യോഗി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള പുണ്യജലം വീട്ടുപ്പടിക്കല്‍ എത്തിക്കാനുള്ള നീക്കം ആരംഭിച്ച് യോഗി സര്‍ക്കാര്‍. പുണ്യജലം സംസ്ഥാനത്തെ 75 ജില്ലകളിലെയും ജനങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 12,000 ലിറ്റര്‍ സംഗമജലവുമായി അഗ്‌നിശമന സേനയുടെ ആദ്യ ടാങ്കര്‍ ഞായറാഴ്ച വാരണാസിയില്‍ എത്തി. പുണ്യസ്‌നാനം നടത്താന്‍ അവസരം ലഭിക്കാതെ പോയവര്‍ക്ക് നാല് ടാങ്കറുകളില്‍ കൊണ്ടുവന്ന 20,000 ലിറ്റര്‍ ത്രിവേണി സംഗമജലം വിതരണം ചെയ്യും. ജനങ്ങള്‍ക്കിടയില്‍ പുണ്യജലം എവിടെ, എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാന്‍ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വാരണാസിയിലെ ചീഫ് ഫയര്‍ ഓഫീസര്‍ ആനന്ദ് സിങ് രജ്പുത് പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പുണ്യജലം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും അയയ്ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് പുണ്യജലം എത്തിക്കാന്‍ വാരണാസി അഗ്‌നിശമന സേനയില്‍ നിന്നുള്ള നാല് അഗ്‌നിശമന സേനാ വാഹനങ്ങള്‍ ഉപയോഗിക്കും. ആദ്യ ഘട്ടത്തില്‍ അഗ്‌നിശമന വകുപ്പിന്റെ 21 ഫയര്‍ ടെന്‍ഡറുകള്‍ വെള്ളിയാഴ്ച സംഗമത്തിലെ പുണ്യജലവുമായി പുറപ്പെട്ടു. മഹാകുംഭത്തില്‍ പുണ്യസ്‌നാനം നടത്താന്‍ കഴിയാത്തവര്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ സംഗമജലം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. മഹാകുംഭ മേളയില്‍ എത്താന്‍ കഴിയാതിരുന്ന ആളുകള്‍ക്കായി പുണ്യജലം നിറച്ച ടാങ്കറുകള്‍ എല്ലാ ജില്ലകളിലേക്കും അയച്ചതായി ചീഫ് ഫയര്‍ ഓഫീസര്‍ പ്രമോദ് ശര്‍മ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...