കോട്ടയത്ത് വീടുകളിൽ മോഷണ ശ്രമം ; ആയുധധാരികളായ മൂന്നംഗ സംഘം – കുറുവ സംഘമാണെന്നു സംശയം

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ : അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളിൽ മോഷണ ശ്രമം. ആയുധധാരികളായ മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇവർ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്ന‌ും ജില്ലാ പോലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. അഞ്ചാം വാർഡ് മനയ്ക്കപ്പാടം നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, ആറാം വാർഡ് തൃക്കേൽ ക്ഷേത്രത്തിന്റെ സമീപം നലീഫ മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, ഏഴാം വാർഡിലെ യാസ്മിൻ എന്നിവരുടെ വീടുകളിൽഇന്നലെ പുലർച്ചെ ഒന്നിനും 3.30നും ഇടയിലാണു മോഷണശ്രമം.

ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. വടിവാൾ, കോടാലി ഉൾപ്പെടെ മാരകായുധങ്ങളുമായി അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് ഇവർ പോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...