വൈരാഗ്യത്തിന്‍റെ പേരിൽ വീടുകയറി ആക്രമണം ; ആറ് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ആലപ്പുഴ വാരനാട് വീടുകയറി ആക്രമണം. വീട്ടമ്മയ്ക്കും ആക്രമിക്കാനെത്തിയ യുവാക്കൾക്കുമടക്കം ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വാരനാട് സ്വദേശിയായ 65 കാരി ആനന്ദവല്ലി, മക്കളായ സുധിരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവർക്കാണ് വെട്ടേറ്റത്. ഇരു ചക്രവാഹനത്തിലെത്തിയ ആക്രമികള്‍ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയ് രാജിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് അമ്മ ആനന്ദവല്ലിയെയും മറ്റ് രണ്ട് മക്കളെയും ആക്രമിച്ചത്.

തുടർന്നുണ്ടായ ആക്രമണത്തിലാണ് അക്രമി സംഘത്തിലുണ്ടായിരുന്ന അനീഷ്, അഭിമന്യു എന്നിവർക്ക് പരിക്കേറ്റത്. അഭിമന്യുവിനെയും മറ്റൊരാളെയും സുധിരാജും ആനന്ദരാജും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടു. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ചേർത്തലയിലെ ഒരു കടയിൽ സുധിരാജും ആഭിമന്യുവും തമ്മിൽ തല്ലിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വൈകിട്ട് വീട്ടിലെത്തി വെട്ടി തീർത്തത്. പല കേസുകളിൽ പ്രതികളുമാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇരു കൂട്ടർക്കമെതിരെ ചേർത്തല പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...