ബാഗിൽ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിനും തനിക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തി എന്നാണ് ആരോപണം. ആ മുറിക്കകത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി വിടൂ എന്ന് സിപിഎം ബിജെപി നേതാക്കൾ ആക്രോശിക്കുന്നത് കേട്ടുവെന്നും ആ ആഗ്രഹം സാധിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാഹുൽ പരിഹസിച്ചു.

നിരാശപ്പെടുത്തിയതിൽ ക്ഷമിക്കണം , ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് ഇറങ്ങി വരണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ താൻ പാലക്കാട്ടെ ഹോട്ടലിൽ ഇല്ല , കോഴിക്കോട് ആണുള്ളതെന്ന് രാഹുൽ പരിഹസിച്ചു. കോഴിക്കോട് നഗരം പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ലൈവ് വീഡിയോയുമായണ് രാഹുലിന്‍റെ പ്രതികരണം. രണ്ടാമത്തെ പ്രശ്നം ട്രോളി ബാഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണ് ഉള്ളത്. അത് വേണമെങ്കിൽ തരാമെന്നും രാഹുൽ പരിഹസിച്ചു. താൻ കോഴിക്കോടെത്തിത് കാന്തപുരം ഉസ്താദിനെ കാണാനാണെന്നും രാഹുൽ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...