ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പോലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. ഡിജിപിയും പോലീസ് ഉപദേഷ്ടാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 484 പൊലീസ് സ്റ്റേഷനിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും.

പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമ ലംഘകരേയും വെല്ലുവിളിക്കുന്നവരേയും വെച്ച് പൊറുപ്പിക്കില്ലെന്നും സൈബർ ക്രൈം തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...