സംസ്ഥാനത്ത് ആരു നിയമം കൈയ്യിലെടുത്താലും നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ആരു നിയമം കൈയ്യിലെടുത്താലും നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡ് പോലീസിനെ അറിയിച്ചില്ല. പോലീസിന് വേണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ കയറാമായിരുന്നു പക്ഷേ ജനാധിപത്യ രാജ്യത്ത് അത് ശരിയല്ലാത്തതു കൊണ്ടാണ് ചെയ്യാഞ്ഞത്. അല്ലാതെ ആരെയും പേടിച്ചിട്ടല്ലെന്നും സിപിഎം അക്രമ പാത ഉപേക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നടത്തിയ സ്വീകരണ വേദിയിലാണ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്‌നേഹമുള്ളവര്‍ നിര്‍ബന്ധിച്ചു.

രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ മന്ത്രിസഭയില്‍ ചേരണമെന്ന് പറഞ്ഞു.രാഷ്ട്രീയത്തില്‍ ലാഭങ്ങളും നഷ്ടങ്ങളുമുണ്ടായി. പാര്‍ട്ടിയാണ് വലുത് പാര്‍ട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തില്‍ ലാഭങ്ങളും നഷ്ടങ്ങളുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്ത് ഇഡി വാഹനം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അക്രമത്തിന് പിന്നാലെ പ്രതികള്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ ഒളിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...