നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി ബജറ്റിന് അവതരണാനുമതി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഡല്‍ഹി ബജറ്റ് കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചതിന് പിന്നാലെ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്ന് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബജറ്റ് അവതരണത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നത്. ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ്, പരസ്യത്തിനുള്ളതിനേക്കാള്‍ കുറവെന്നാണ് ആരോപണം.

ദില്ലി മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. ‘ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്… ഡല്‍ഹിയുടെ ബജറ്റ് വരാനിരിക്കുകയായിരുന്നു, പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുടെ ബജറ്റ് നിര്‍ത്തിവച്ചു, കെജ്രിവാള്‍ ഇന്നലെ പറഞ്ഞതിങ്ങനെയാണ്. നാളെ മുതല്‍ ഡല്‍ഹി സര്‍ക്കാരിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിക്കില്ല, ഇത് ഗുണ്ടായിസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...