പതിനൊന്നര പവൻ മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ചു ; ഹോംനഴ്സും മകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടില്‍ നിന്നു പതിനൊന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സും മകനും അറസ്റ്റില്‍. ഇടുക്കി വാഗമണ്‍ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയില്‍പുതുവേല്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന അന്നമ്മ (63), മകന്‍ എന്‍.ഡി. ഷാജി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടില്‍ ഹോംനഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലര ലക്ഷം രൂപ വില വരുന്ന പതിനൊന്നര പവന്‍ സ്വര്‍ണം പല സമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു.

വീട്ടുകാര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കൈക്കലാക്കി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. സ്വര്‍ണം മകന്‍ വിറ്റെന്ന് അന്നമ്മ പോലീസിനോട് പറഞ്ഞു. ഇവര്‍ ജോലി ചെയ്യുന്ന വീടിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ മോഷ്ടിച്ച മൂന്നു പവനോളം സ്വര്‍ണം കണ്ടെത്തി. കൂടാതെ, സ്വര്‍ണം വിറ്റുകിട്ടിയ പണം ഷാജിയില്‍ നിന്ന് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...