ചൂട് ചായ കുടിച്ചപ്പോൾ നാവ് പൊള്ളിയോ ; പരിഹാരം ഇതാ

For full experience, Download our mobile application:
Get it on Google Play

ചൂടോടെ ആഹാരം കഴിച്ചാൽ അല്ലെങ്കിൽ ചായ കുടിച്ചാൽ പെട്ടെന്ന് നാവ് പൊള്ളിയെന്ന് വരാം. നാവ് പൊള്ളി കഴിഞ്ഞാൽ പിന്നെ എന്ത് കഴിച്ചാലും യാതൊരു രുചിയും നമ്മൾക്ക് കുറച്ച് ദിവത്തേയ്ക്ക് അനുഭവപ്പെട്ടെന്ന് വരില്ല. നാവിന് പൊള്ളിയ ഭാഗത്ത് ഒരു തരിതരിപ്പും അല്ലെങ്കിൽ പുകച്ചിലും നമ്മൾക്ക് അനുഭവപ്പെട്ടെന്ന് വരാം. ഇത് ഒഴിവാക്കാനും നാവിന് പൊള്ളൽ ഏറ്റാൽ അത് വേഗത്തിൽ മാറ്റി എടുക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമെന്നും നോക്കാം.

തേൻ
നാവിന് ഏറ്റ പൊള്ളൽ വേഗത്തിൽ മാറുന്നതിനും പുകച്ചിൽ കുറയ്ക്കുന്നതിനും ഏറ്റവുമധികം സഹായിക്കുന്ന ഒരു ഔഷധം തന്നെയാണ് തേൻ. നാവ് പൊള്ളിയാൽ ഇടനടി കുറച്ച് തേൻ പൊള്ളിയ ഭാഗത്ത് പുരട്ടാവുന്നതാണ്. തേൻ ഇടയ്ക്കിടയ്ക്ക് പൊള്ളിയ ഭാഗത്ത് ചെറിയ രീതിയിൽ പുരട്ടി കൊടുത്തുകൊണ്ടിരിക്കുക. ഇത് വേഗത്തിൽ തന്നെ പുകച്ചിൽ കുറയ്ക്കാൻ സഹായിക്കും. അതുപോലെ മുറിവ് വേഗത്തിൽ ഉണങ്ങുന്നതിനും തേൻ നല്ലതാണ്. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ, അതുപോലെ തന്നെ ആന്റിഫംഗൽ ഗുണങ്ങൾ മുറിവ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും.

പുതിനയില
വീട്ടിൽ പുതിനയില ഉണ്ടെങ്കിൽ മുറിവ് ഉണങ്ങാൻ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. നാവ് പൊള്ളിയാൽ രണ്ട് മൂന്ന് പുതിനയില എടുത്ത് വായയിൽ ഇട്ട് നന്നായി ചവച്ചരയ്ക്കണം. അതിന് ശേഷം ഇത് പൊള്ളിയ ഭാഗത്ത് കുറച്ച് നേരം വെക്കാവുന്നതാണ്. ഇത് വേഗത്തിൽ തന്നെ പുകച്ചിൽ കുറയ്ക്കാൻ സഹായിക്കും. അതുപോലെ മുറിവ് വേഗത്തിൽ ഉണങ്ങുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

തൈര്
നാവ് പൊള്ളിയാൽ വീട്ടിൽ തൈര് ഉണ്ടെങ്കിൽ കുറച്ച് തൈര് എടുത്ത് വായയിൽ ഇടുക. അപ്പോൾ തന്നെ ഇറക്കാതെ കുറച്ച് നേരം വായയിൽ വെച്ചതിന് ശേഷം ഇറക്കാവുന്നതാണ്. ഇത് വേഗത്തിൽ തന്നെ പുകച്ചിൽ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്. അതുപോലെ തന്നെ തൈരിൽ ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് വേഗത്തിൽ പൊള്ളലേറ്റ ഭാഗത്തെ മുറിവ് ഉണക്കുകയും ചെയ്യുന്നു. നല്ല കട്ട തൈര് എടുത്ത് വായയിൽ അപ്പോൾ തന്നെ ഇടുന്നതാണ് കുറച്ചും കൂടെ നല്ലത്. അതുപോല പിറ്റേ ദിവസം നാവിൽ പുകച്ചിലും വേദനയും അനുഭവപ്പെടാതിരിക്കാൻ ഇത്തരത്തിൽ തൈര് ഉപയോഗിക്കുന്നത് സഹായിക്കുന്നതാണ്.

ഇഞ്ചി വെള്ളം
ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇഞ്ചി ഉപയഗിക്കുന്നത് നല്ലതാണ്. ഇഞ്ചി ചിലർ തേനിൽ ചാലിച്ച് കഴിക്കും. അല്ലെങ്കിൽ ഇഞ്ചി വെളളത്തിൽ ചാലിച്ച് കുടിക്കുന്നതും നല്ലതാണ്. നിങ്ങളുടെ നാവ് പൊള്ളിയാൽ കുറച്ച് ഇഞ്ചി നീര് എടുത്ത് അത് തേനിൽ ചാലിച്ച് നിങ്ങൾക്ക് പൊള്ളൽ ഏറ്റ ഭാഗത്ത് പുരട്ടാവുന്നതാണ്. അതുമല്ലെങ്കിൽ കുറച്ച് ഇഞ്ചി ചതച്ച് തണുത്ത വെള്ളത്തിൽ ഇട്ട് മിക്സ് ചെയ്തതിന് ശേഷം നിങ്ങൾക്ക് വായയിൽ കുറച്ച് നേരം വെച്ച് കവിൾ കൊള്ളാവുന്നതാണ്. ഇതും സത്യത്തിൽ വേഗത്തിൽ തന്നെ പൊള്ളിയതിന്റെ പുകച്ചിൽ കുറയ്ക്കാൻ സഹായിക്കും.

കറ്റാർവാഴ
വീട്ടിൽ നല്ല ഫ്രഷ് കറ്റാർവാഴ ഉണ്ടെങ്കിൽ പ്രത്യേകിച്ച് കറ്റാർവാഴ ചെടി വീട്ടിൽ ഉണ്ടെങ്കിൽ കുറച്ച് കറ്റാർവാഴ ജെൽ എടുത്ത് പൊള്ളിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് വേഗത്തിൽ തന്നെ പുകച്ചിൽ കുറയ്ക്കാനും മുറിവ് വേഗത്തിൽ ഉണങ്ങാനും നിങ്ങളെ സഹായിക്കുന്നതാണ്. കറ്റാർവാഴ കുറച്ച് മാത്രം എടുത്ത് പുരട്ടുന്നതാണ് നല്ലത്. അതുപോലെ കുറച്ച് കുറച്ച് വീതം പുരട്ടി കൊടുക്കുന്നത് വേഗത്തിൽ നല്ല ആശ്വാസം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.

നാവ് പൊള്ളിയാൽ ചെയ്യാൻ പാടില്ലാത്തത്
നാവ് പൊള്ളിയാൽ വേഗത്തിൽ തന്നെ പുകച്ചിൽ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. ചിലർ ചായ കുടിക്കുമ്പോൾ നാവ് പൊള്ളിയാലും വീണ്ടം കുടിക്കുന്നത് കാണാം. ഇത് മുറിവ് സാവധാനത്തിൽ ഉണങ്ങാനും പുകച്ചിൽ ദീർഘനേരത്തേയ്ക്ക് നിലനിൽക്കാനും കാരണമാണ്. അതുപോലെ നല്ല എരിവുള്ള ആഹാരങ്ങൾ കുറയ്ക്കാം. നല്ല മുറുക്കം ഉള്ള ആഹാരങ്ങളും പലഹാരങ്ങളും ഒഴിവാക്കുക. നല്ല ഹെൽത്തിയായി തന്നെ ഓറൽ ഹെൽത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മുറിവ് വേഗത്തിൽ ഉണങ്ങാതെ നിൽക്കുന്നത് ആഹാരം നിങ്ങൾക്ക് ആസ്വദിച്ച് കഴിക്കുന്നതിന് ഒരു തടസ്സമായി നിൽക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...