ഹോം സ്‌റ്റേയില്‍ മയക്കുമരുന്ന് സൂക്ഷിച്ചു ; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : മേപ്പാടി തൃക്കൈപ്പറ്റയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതിയടക്കം രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിനപുരം മൊക്കനപ്പറമ്പില്‍ റിഷിദ (37), നെടുമ്പാല പുതുക്കുടിയില്‍ മുഹമ്മദ് ഫൈസല്‍ (24) എന്നിവെരാണ് അറസ്റ്റിലായത്. ഹോം സ്റ്റേയില്‍ നിന്നും 0.150 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്ത കുറ്റത്തിനാണ് റിഷിദയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈവശം വെച്ചുവെന്ന കേസാണ് യുവാവിനെതിരെ ചുമത്തിയത്. റിഷിദ വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തിട്ടുള്ളത്.

ഈ വീട് ഹോം സ്‌റ്റേ ആയി ഉപയോഗിക്കുകയായിരുന്നുവെന്നാണ് എക്‌സൈസ് പറയുന്നത്. ഇവിടെ വെച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനും ഉപയോഗിക്കുന്നതിനും റിഷിദ സൗകര്യം ചെയ്തു നല്‍കിയെന്നാണ് എക്‌സൈസ് നിഗമനം. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി അനൂപ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ ചന്തു, അനിത, ബിന്ദു, വി.കെ വൈശാഖ്, എസ്.എസ്. അനന്തു, ആഷിക്ക്, ഡ്രൈവര്‍ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...