കലഞ്ഞൂരില്‍ വീടുകളില്‍ മോഷണം ; പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നില്ലെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ ഗവണ്‍മെന്റ് സ്കൂളിന് സമീപത്ത് വീടുകളില്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം എങ്ങും എത്തുന്നില്ലെന്ന് ആക്ഷേപമുയരുന്നു. കലഞ്ഞൂര്‍ കീച്ചേരി ഭാഗത്ത് ഈ മാസം പതിനാലിനാണ് മോഷണം നടന്നത്. തോട്ടരുകില്‍ വീട്ടില്‍ ഷാജഹാന്‍, കുളപ്പുര കിഴക്കേതില്‍ വീട്ടില്‍ നിഥിന്‍ രാജ് എന്നിവരുടെ വീട്ടില്‍ നിന്നുമാണ് സാധനങ്ങള്‍ കളവ് പോയത്. രണ്ട് വീടുകളിലും വീട് കുത്തി തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഷാജഹാന്റെ വീടിന് പുറത്തുണ്ടായിരുന്ന തുണികളും സമീപത്തെ നിധിന്‍ രാജിന്റെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ ഉണ്ടായിരുന്ന പാത്രങ്ങള്‍, മിക്സി, വെട്ടുകത്തി എന്നിവയും എടുത്ത് ചാക്കിലാക്കി കള്ളന്‍ കടന്നു കളയുകയായിരുന്നു. പിന്നീട് കൂടല്‍ പോലീസില്‍ സി.സി.റ്റി.വി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

കലഞ്ഞൂരില്‍ മുന്‍പും മോഷണങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. മോഷ്ടാക്കള്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പേഴ്സും എ.റ്റി.എം കാര്‍ഡുകളും മോഷ്ടിച്ചിട്ടുണ്ട്. കലഞ്ഞൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവാഹത്തിനെത്തിയ സ്ത്രീയുടെ മാല കവര്‍ന്ന കേസില്‍ പൊള്ളാച്ചിയില്‍ നിന്നെത്തിയ മോഷണ സംഘത്തിലെ സ്ത്രീകളെ പോലീസ് പിടികൂടിയിട്ടുണ്ട്. മോഷണങ്ങള്‍ തുടര്‍ക്കഥകളാകുമ്പോള്‍ കൂടല്‍ പോലീസ്  അന്വേഷണം ഊര്‍ജിതമാക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...