ഓമല്ലൂര്‍ പഞ്ചായത്തില്‍ കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കി തുടങ്ങി. വാര്‍ഡ് ഒന്ന് ചീക്കനാലിലെ 18 പേര്‍ക്കാണ് കോവാക്‌സിന്‍ ഒന്നാം ഡോസ് നല്‍കിയത്. ഓരോരുത്തര്‍ക്കും കുത്തിവയ്പ്പ് എടുത്ത ശേഷം നിരീക്ഷണം പൂര്‍ത്തിയാക്കി ഒരു വോളന്റിയറെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് അടുത്ത വീട്ടിലേക്കു പോകുന്നത്. ആകെ 215 കിടപ്പ് രോഗികളാണ് പഞ്ചായത്തിലുള്ളത്. അവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വാക്‌സിന്‍ ലഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീ പണിക്കര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എസ്.സിന്ധു, ആശ വര്‍ക്കര്‍ എന്‍.കെ സുമ, വാര്‍ഡ് മെമ്പര്‍ മിനി വര്‍ഗീസ് എന്നിവരാണ് പാലിയേറ്റീവ് വാക്‌സിനേഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. കൂടാതെ വോളന്റീയര്‍മാരായ റോജന്‍ റോയി, റോഷന്‍ റോയി തോമസ്, വിഷ്ണു എസ് ദാസ് എന്നിവരും ആരോഗ്യവിഭാഗത്തെ സഹായിക്കാനുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...