പത്തനംതിട്ട: കെ.പി.സി.സി ആവിഷ്ക്കരിച്ച ഭവന സന്ദർശനവും ഫണ്ട് ശേഖരണവും ജില്ലയിലുടനീളം നടന്നു. ജില്ലയിലെ 1078 ബൂത്തുകളിൽ നടന്ന ഭവനസർശന പരിപാടികളിൽ ജില്ലയിലെ ബൂത്ത് തലം മുതൽ സംസ്ഥാന തലം വരയുള്ള നേതാക്കൾ ഭാഗമായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളും ബഡ്ജറ്റിലെ ജനവിരുദ്ധ പദ്ധതികളും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാനും പാർട്ടിയുടെ പ്രവർത്തനങ്ങൾ താഴെ തട്ടിൽ വ്യാപിപ്പിക്കാനുമാണ് കോൺഗ്രസ് ജനസമ്പർക്ക പരിപാടി ആസൂർണം ചെയ്തത്. ഒരു ബൂത്തിൽ നിന്നും കുറഞ്ഞത് 10000 രൂപ വീതം ശേഖരിച്ച് കെ.പി.സി.സിക് നൽകും.
ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉത്ഘാടനം തിരുവല്ല നിയോജക മണ്ഡലത്തിലെ കടപ്ര 186-ാം നമ്പർ ബൂത്തിൽ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നിർവ്വഹിച്ചു. പത്തനംതിട്ട നഗരസഭയിലെ 234 നമ്പർ വലഞ്ചുഴി ബൂത്തിൽ ആന്റോ ആന്റണി എം.പി. പ്രവർത്തകരോടൊപ്പം ഭവന സന്ദർശനം നടത്തി. പ്രൊഫ .പി.ജെ കുര്യൻ ,കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ.ശിവദാസൻ നായർ ,പി.മോഹൻ രാജ് മാലേത്ത് സരളാദേവി ജോർജ് മാമൻ കൊണ്ടുർ, എൻ ഷൈലജ് ,റിങ്കുചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ ഷംസുദീൻ ,ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ എ സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ് , റോബിൻ പീറ്റർ ,റ്റി കെ സാജു ഡി.സി.സി ജനറൽ സെക്രെട്ടറിമാർ എന്നിവർ നേതൃത്വം നൽകി. ഭവന സന്ദർശനം നാളെയും തുടരുമെന്ന് ഡി.സി.സി വൈസ് അഡ്വ.എ സുരേഷ് കുമാർ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























