ക്രമക്കേടുകളും അഴിമതിയും ; എംവിഐമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പൊന്‍കുന്നത്ത് പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആര്‍ടി ഓഫീസില്‍ കോട്ടയം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സംഭവത്തില്‍ എംവിഐമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളി ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരവിന്ദ്, അസിസ്റ്റന്റ് മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, മുന്‍ സീനിയര്‍ ക്ലര്‍ക്ക് ടിജോ ഫ്രാന്‍സിസ്, സീനിയര്‍ ക്ലര്‍ക്ക് ടി എം സുല്‍ത്ത് എന്നിവരെയാണ് വിജിലന്‍സ് എസ്പി വി ജി വിനോദ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്.

2021 സെപ്റ്റംബര്‍ 14 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലാ-പൊന്‍കുന്നം റോഡില്‍ അട്ടിക്കല്‍ ഭാഗത്തെ പഴയ ആര്‍ടി ഓഫീസിന് സമീപവും പൊന്‍കുന്നത്ത് പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലുമാണ് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇവിടെ ജോലി ചെയ്തിരുന്ന കാലയളവില്‍ അരവിന്ദ്, അധികാര ദുര്‍വിനിയോഗം നടത്തുകയും ആര്‍ടി ഏജന്റുമാര്‍ മുഖാന്തരം കൈക്കൂലി വാങ്ങിയിരുന്നതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എഎംവിഐ ആയി ജോലി ചെയ്തിരുന്ന ശ്രീജിത്ത് ഓഫീസിലെ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ 380 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കൈവശം 6850 രൂപയുണ്ടായിരുന്നു. ഇത് പിടിച്ചെടുത്തത് സംബന്ധിച്ച്‌ വ്യക്തമായ വിശദീകരണം നല്‍കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇദേഹത്തിന്റെ കൈവശത്തുനിന്ന് കണ്ടെടുത്ത 6850 രൂപയില്‍ 2000 രൂപ ആര്‍ടി ഏജന്റ് അബ്ദുള്‍ സമദും 4850 രൂപ മറ്റൊരു ഏജന്റായ മാര്‍ട്ടിനും കൈക്കൂലിയായി കൊടുത്തതായും കണ്ടെത്തി.

ശ്രീജിത്ത് പരിശോധന നടത്തുന്ന ഓരോ വാഹനത്തിനും 500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നതായി ആര്‍ടി ഏജന്റ് അബ്ദുള്‍ സമദ് വിജിലന്‍സ് സംഘത്തിന് മൊഴി നല്‍കിയിരുന്നു. ആര്‍ടി ഏജന്റ് നിയാസില്‍നിന്നു കണ്ടെടുത്ത പേപ്പറില്‍ ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായുളള രേഖകള്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ആര്‍ടി ഓഫീസിലെ മുന്‍ സീനിയര്‍ ക്ലര്‍ക്ക് ടിജോ ഫ്രാന്‍സിസ് ഏജന്റുമാര്‍ വഴി കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തി.

സാധാരണക്കാര്‍ക്ക് സേവനം ലഭ്യമാക്കുന്നതില്‍ ഇവര്‍ക്ക് വന്‍ വീഴ്ച വന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഇത് കൂടാതെ നിയാസിന്റെ പോക്കറ്റില്‍നിന്നു കിട്ടിയ തുണ്ട് കടലാസില്‍ വാഹനങ്ങളുടെ നമ്പറിനൊപ്പം 100, 50 എന്നീ സംഖ്യകള്‍ എഴുതിയിരുന്നു. ഇത് കൈക്കൂലി തുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സബ് ആര്‍ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് റ്റി എം സുല്‍ഫത്തിന്റെ പേരെഴുതി പൊതിഞ്ഞ പേപ്പറിനോടൊപ്പമുള്ള 1500 രൂപ ഏജന്റ് നിയാസിന്റെ പക്കല്‍നിന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...