സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തി വിഡിയോ പകര്‍ത്തി ഭീഷണി ; പണം തട്ടുന്ന ഏഴംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍ മുത്തൂര്‍ കളത്തിപറമ്പില്‍ ഹുസൈന്‍, മുഹമ്മദ് സാദിഖ് എന്നിവര്‍ ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

മലപ്പുറം തിരൂരാണ് സംഭവം നടക്കുന്നത്. സ്വവര്‍ഗ ബന്ധനത്തിനെന്നു പറഞ്ഞാണ് സംഘം വിളിച്ചു വരുത്തുന്നത്. ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് പ്രതികള്‍ ആളുകളെ വശത്താക്കുന്നത്. പണവും മറ്റ് കാര്യങ്ങളും പറഞ്ഞുറപ്പിച്ച ശേഷം വിളിച്ചു വരുത്തും. തുടര്‍ന്ന് ഇത് രഹസ്യമായി വിഡിയോയില്‍ പകര്‍ത്തും. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ വിഡിയോ ബന്ധുക്കള്‍ക്കും പോലീസിനും കൈമാറുമെന്ന് പറഞ്ഞാണ് ഭീഷണി.

പൊന്നാനി, തിരൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പരാതിക്കാരില്‍ നിന്ന് ഒരുലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...