ഹോണ്ട അമേസ് ഡിസംബര്‍ നാലിന് വിപണിയില്‍ അവതരിപ്പിച്ചേക്കും. വാഹനത്തിന്റെ ഏറ്റവും പുതിയ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഹോണ്ട ഡിസംബര്‍ നാലിന് വാഹനം അവതരിപ്പിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. പുതിയ അമേസിന്റെ മൂന്ന് ടീസര്‍ ചിത്രങ്ങളാണ് ഹോണ്ട ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ പുതിയ ഡിസൈന്‍ വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. ഹെക്‌സാഗൊണല്‍ ഗ്രില്ലും സ്ലീക്ക് എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകളും ഡി.ആര്‍.എല്ലും കാറിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഡ്യൂവല്‍ ടോണ്‍ അലോയിയും വാഹനത്തിനുണ്ട്. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോന്‍ടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡിന്റെ മധ്യഭാഗത്തായി നല്‍കിയിരിക്കുന്നു. ഹോണ്ടയുടെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനിലാകും മൂന്നാംതലമുറ അമേസും വിപണിയിലെത്തുകയെന്നാണ് സൂചന. 87.7 ബി.എച്ച്.പി. കരുത്തും പരമാവധി 110 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനിലും സി.വി.ടി. ഓപ്ഷനിലും അമേസ് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1