ഹോണ്ട ഇന്ത്യ ഹോർണറ്റ് 2.0 യുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഈ 2023 മോഡലിന് ഇപ്പോൾ OBD2 കംപ്ലയിന്റ് ആണ് ലഭിച്ചിരിക്കുന്നത്, ഇതിന്റെ വില 1.39 ലക്ഷം രൂപയാണ് മോഡലിൻ്റെ എക്സ്ഷോറൂം വില. ഹോർണറ്റ് 2.0 ൻ്റെ 2023 മോഡലിന് വലിയ അപ്‌ഡേറ്റുകളോ മാറ്റങ്ങളോ ലഭിച്ചിട്ടില്ല. സ്റ്റൈലിംഗിന്റെ കാര്യത്തിലാണ് എങ്കിൽ, ബൈക്ക് പഴയ മോഡലിനെപ്പോലെ തന്നെയാണ്. വാസ്തവത്തിൽ, ബ്രാൻഡ് പുതിയ നിറങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. 2023 ഹോർനെറ്റ് 2.0 കുറച്ചു കൂടി ഭംഗിയായി കാണപ്പെടുന്നുണ്ട്, കൂടാതെ മികച്ച ബോഡി പാനലുകൾ ഉള്ളതിനാൽ മോട്ടോർസൈക്കിൾ കിടിലൻ ലുക്കിലാണ്. പുതിയ എൽഇഡി ലൈറ്റുകൾ, പൂർണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, അണ്ടർബെല്ലി പാൻ, എഞ്ചിൻ കിൽ സ്വിച്ച്, സിംഗിൾ-ചാനൽ എബിഎസ് എന്നിവയും പുതിയ ഹോണ്ടയ്ക്ക് ലഭിക്കുന്നുണ്ട്. എൽസിഡി ഡാഷിന് അഞ്ച് ലെവൽ ഇല്യൂമിനേഷൻ കൺട്രോൾ ലഭിക്കുന്നു, കൂടാതെ ഇത് ഒരു ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും സർവീസ് ഡ്യൂ ഇൻഡിക്കേറ്ററും ലഭിക്കുന്നുണ്ട്.
184.4 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഹോർനെറ്റ് 2.0 ന് കരുത്തേകുന്നത്, അത് 8,500 ആർപിഎമ്മിൽ 17 ബിഎച്ച്പി പവറും 6,000 ആർപിഎമ്മിൽ 15.9 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മറ്റ് മോട്ടോർസൈക്കിളുകളെപ്പോലെ, 2023 ഹോർനെറ്റ് 2.0-യിലും ഹോണ്ട പ്രശസ്തമായ 10 വർഷത്തെ വാറന്റി പാക്കേജ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, വിപുലീകൃത വാറന്റിയുടെ വില ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഈ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡെലിവറി ആരംഭിക്കും.
ഫാമിലി ഉപഭോക്താക്കളാണ് ആക്‌ടിവയിലേക്ക് എത്തിയതെങ്കിൽ ഡിയോയെ സ്വന്തമാക്കാൻ വന്നവർ യുവാക്കളും കൗമാരക്കാരുമായിരുന്നു. ശരിക്കും സ്പോർട്ടി സ്‌കൂട്ടർ എന്ന വിശേഷണം നേടിയ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹോണ്ട ഡിയോ. എന്നാൽ കൂടുതൽ ഫ്രീക്കൻ സ്പോർട്ടി സ്‌കൂട്ടറുകൾ വിപണിയിലെത്തിയതോടെ ഡിയോയുടെ പ്രതാപം പതിയെ ഇടിഞ്ഞു. പ്രത്യേകിച്ച് 125 സിസി സെഗ്മെന്റിന്റെ വളർച്ചയോടെ. പണ്ട് ഡിയോയ്ക്കുണ്ടായിരുന്ന ഡിമാന്റ് ഇന്ന് ടിവിഎസ് എൻടോർഖിനാണ് സ്വന്തം.
എന്നാൽ പഴയ പ്രതാപം തിരികെ പിടിക്കാനായി ഡിയോയുടെ ഹൃദയം മാറ്റിവെച്ചിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ ബ്രാൻഡ്. അതായത് 125 സിസി എഞ്ചിനുമായി പുതുപുത്തൻ ഹോണ്ട ഡിയോ ഇന്ത്യയിലെത്തിയെന്നാണ് പറഞ്ഞുവരുന്നത്. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്. ഡിയോ 125 വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന മോഡലിനെ അനുസരിച്ച് 83,400 രൂപ മുതൽ 91,300 രൂപ വരെ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് സ്കൂട്ടർ വരുന്നത്. എന്നാൽ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടി തെരഞ്ഞെടുത്ത് ഉടമയ്ക്ക് 10 വർഷം വരെ നീട്ടാൻ കഴിയും. ഡിസൈനിലേക്ക് നോക്കിയാൽ ഗ്രാസിയയും ഡിയോയും കൂടികലർന്ന ശൈലിയാണ് ഇപ്പോൾ ഡിയോ 125 പതിപ്പിനുള്ളത്. എന്നാൽ കാഴ്ച്ചയിൽ പുതുമ നൽകുന്നതിനായി പുതിയ ഗ്രാഫിക്‌സ് പ്രയോഗങ്ങളും കളർ ഓപ്ഷനുകളുമാണ് ഹോണ്ട അവതരിപ്പിക്കുന്നത്.
സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, സൈലന്റ് സ്റ്റാർട്ടർ, ഡിജിറ്റൽ ഡാഷ്, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിങ്ങനെയുള്ള പ്രയോഗിക ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ ഡിയോ 125. പുതിയ ട്വിൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോഡലിനെ വേറിട്ടു നിർത്തുന്നുണ്ട്. ശരാശരി ഇന്ധനക്ഷമത, തത്സമയ ഇന്ധനക്ഷമത, ട്രിപ്പ്മീറ്റർ, ക്ലോക്ക്, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവ കാണിക്കുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്. സ്മാർട്ട് വേരിയന്റിൽ ഹോണ്ടയുടെ H-സ്മാർട്ട് കീ സംവിധാനവും വരുന്നുണ്ട്. അതിൽ അഞ്ച് ഫംഗ്ഷനുകൾ ഒരു റോട്ടറി നോബിലേക്ക് സംയോജിപ്പിക്കുന്ന ഒരു ലോക്ക് മോഡ് ഫീച്ചർ ചെയ്യുന്നു. വലിയ 18 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്പും ഇത് തുറക്കുന്നതിനുള്ള ഡ്യുവൽ-ഫംഗ്ഷൻ സ്വിച്ചും പോലുള്ള പ്രായോഗിക സവിശേഷതകളാണ് പുതിയ ഹോണ്ട ഡിയോ 125 പതിപ്പിന്റെ മറ്റ് പ്രത്യേകതകൾ.