കൊവിഡ് പ്രതിരോധം ; 11 കോടിയും 2000 ബാക്ക്പാക്കും നല്‍കി ഹോണ്ട

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും രംഗത്ത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അണുനശീകരണത്തിനുമായി 2000 അത്യാധുനിക ബാക്ക്പാക്കുകളും കമ്പനി നല്‍കും. ഹോണ്ടയുടെ ഉയര്‍ന്ന ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച 2000 ബാക്ക്പാക്കുകള്‍ ആണ് ഇവ. രാജ്യത്തുടനീളമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ ബാക്ക് പാക്കുകള്‍ കൈമാറുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അണുനശീകരണത്തിനുമായിട്ടാണ് ഇവ ഉപയോഗിക്കുക.

ഹോണ്ടയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ വഴിയാണ് ധന സഹായം നല്‍കുക. ഹോണ്ട ഗ്രൂപ്പിന്റെ മറ്റൊരു വിഭാഗമായ ഹോണ്ട കണ്‍സള്‍ട്ടേഷനാണ് ബാക്ക്പാക്കുകള്‍ നല്‍കുക. മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത മഹാമാരിയാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍ പോരാടണം. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനും മറ്റുമായി ആളുകള്‍ രംഗത്ത് വരേണ്ടത് ഈ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും ഹോണ്ട ഇന്ത്യ ചെയര്‍മാന്‍ മിനോരു കാട്ടോ അഭിപ്രായപ്പെട്ടു.

രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുന്നതില്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ ഹോണ്ടയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയും, രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഉറപ്പാക്കുകയും പ്രദേശിക ഭരണകൂടങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കുമെന്നും ഹോണ്ട അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...