അമേസിന്റെ പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഹോണ്ട

For full experience, Download our mobile application:
Get it on Google Play

മികച്ച വിലയില്‍ ഹോണ്ടയുടെ അമേസ് നിങ്ങള്‍ക്ക് ഇനി സ്വന്തമാക്കാം. അമേസിന്റെ പുതിയ തലമുറ മോഡല്‍ ഹോണ്ട ഉടന്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതുതലമുറ ഹോണ്ട അമേസിന് 2024 ഡിസംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. 2025 ൻ്റെ തുടക്കത്തിൽ അതിൻ്റെ ഡെലിവറി പ്രതീക്ഷിക്കുന്നുണ്ട്. ഹോണ്ട അമേസ്, അമേസ് എലൈറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ എന്നിവയുടെ ടോപ്പ് എന്‍ഡ് വിഎക്‌സ് വേരിയന്റിന് 1.12 ലക്ഷം രൂപ വരെ കിഴിവ് നല്‍കുന്നു. മിഡ് ലെവല്‍ എസ് വേരിയന്റിന് 96,000 രൂപയും എന്‍ട്രി ലെവല്‍ ഇ വേരിയന്റിന് 86,000 രൂപയും കിഴിവ് ലഭ്യമാണ്. അതായത് അമേസ് വാങ്ങാനുള്ള മികച്ച അവസരമാണിത്.അമേസ്, സിറ്റി പട്രോള്‍, സിറ്റി ഹൈബ്രിഡ്, എലിവേറ്റ് മോഡലുകള്‍ക്കും ബാധകമായ ഒരു വിപുലീകൃത വാറന്റി പ്രോഗ്രാമും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ, കമ്പനിയുടെ നിര്‍ത്തലാക്കിയ മോഡലുകളായ ഹോണ്ട ജാസ്, ഡബ്ല്യുആര്‍-വി, സിവിക് സെഡാന്‍ എന്നിവയ്ക്കും ഈ പ്രോഗ്രാം ബാധകമാണ്.ഏഴ് വര്‍ഷത്തെ കവറേജ്, 1,50,000 കിലോമീറ്റര്‍ വരെ വിപുലീകൃത വാറന്റി/കവറേജ്. ഹോണ്ട ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങിയ തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിപുലീകൃത വാറന്റി തിരഞ്ഞെടുക്കാം, സ്റ്റാന്‍ഡേര്‍ഡ് വാറന്റി കാലയളവ് അവസാനിക്കുന്നത് വരെ അധിക ഓപ്ഷനുകള്‍ ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...