വമ്പന്‍ വില്‍പ്പനയുമായി ഹോണ്ട ടൂവീലേഴ്‍സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2021 ആഗസ്റ്റില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ടൂവീലേഴ്‍സ് ഇന്ത്യ. ആഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,30,683 യൂണിറ്റായി, ഇതില്‍ 4,01,469 ആഭ്യന്തര വില്‍പ്പനയും 29,214 കയറ്റുമതിയും ഉള്‍പ്പെടുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത  വീണ്ടെടുത്തതും ഉത്സവ സീസണ്‍  ആരംഭിച്ചതുമാണ് കാരണമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 18% വളര്‍ച്ചയോടെ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 4 ലക്ഷം മറികടന്നു. കഴിഞ്ഞ മാസം മൊത്തം വില്‍പ്പന 384,920 യൂണിറ്റായിരുന്നു, ഇതില്‍ ആഭ്യന്തര വില്‍പ്പന 340,420 യൂണിറ്റും, 44,500 കയറ്റുമതിയും ഉള്‍പ്പെടുന്നു.

ആഗസ്റ്റ് മാസം രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതോടെ,കൂടുതല്‍ ഉപഭോക്തൃ അന്വേഷണങ്ങളും, വില്‍പ്പനയും നടന്നു. വരും മാസങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമാണ്. അടുത്തിടെ അവതരിപ്പിച്ച മോട്ടോര്‍സൈക്കിള്‍ സിബി200എക്‌സിന്റെ  ഡെലിവറികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും, ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...