മധുവധക്കേസ് : അഭിഭാഷകർ തമ്മിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടി മധുവധക്കേസ് വാദത്തിനിടെ അഭിഭാഷകർ തമ്മിൽ തർക്കം. പ്രതിഭാഗം അഭിഭാഷകരായ ഷിജിത്തും ജോണും തമ്മിലാണ് തർക്കമുണ്ടായത്. ഇന്ന് മധുവധക്കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ച് സാക്ഷി വിസ്താരം അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെയാണ് സംഭവം നടന്നത്. മുമ്പ് ഒറ്റപ്പാലം സബ് കളക്ടര്‍ ആയിരുന്ന ജെറോമിക് ജോര്‍ജ് ഐ.എ.എസിനെ വിസ്തരിക്കുകയായിരുന്നു ഇതിനിടയിലാണ് അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

കലക്ടർ ഒറ്റപ്പാലത്ത് സബ് കലക്ടറായിരിക്കെ മധുവിന്‍റെ ഇന്‍ക്വസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെയും വിസ്തരിച്ചത്. മധുവിന്‍റെ പരിക്കുകളെ കുറിച്ച് ഷിജിത്ത് കലക്ടറോട് ചോദിച്ചപ്പോള്‍ ജോണ്‍ ഇടപെട്ടു. അത്തരം ചോദ്യങ്ങള്‍ അനാവശ്യമാണെന്നും അവ ചോദിക്കേണ്ടതില്ലെന്നും ജോൺ ഷിജിത്തിനോട് പറഞ്ഞു. എന്നാല്‍ ആവശ്യമുള്ള ചോദ്യങ്ങളാണെന്നു ഷിജിത്ത് പറയുകയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജഡ്ജി ഇടപെട്ട് പരിഹരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...