കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നുംഅധികൃതര്‍ പിന്മാറണം : ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നുംഅധികൃതര്‍ പിന്മാറണം. രോഗികള്‍ അവരുടെ ആശ്രിതര്‍ ഉള്‍പ്പെടെ എല്ലാ തീവണ്ടി യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം നിലനിര്‍ത്തണമെന്നും, റെയില്‍വേയുടെ മറ്റു റിസര്‍വേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെയും ഞായറാഴ്ചയിലും ചില അവധി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ പ്രവര്‍ത്തിക്കണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ ഡോക്ടര്‍ എ.വി.അനൂപ്, വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ. ചക്കുണ്ണി, കണ്‍വീനര്‍ സണ്‍ഷൈന്‍ ഷൊര്‍ണൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

മറ്റു റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രങ്ങളെപ്പോലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ടിക്കറ്റ് ബുക്കിംഗ് കേന്ദ്രവും പ്രവര്‍ത്തിക്കുകയാണെങ്കില്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര – വ്യവസായ സ്ഥാപനങ്ങള്‍, മറ്റെല്ലാ തീവണ്ടി യാത്രക്കാര്‍ക്കും ഏറെ ഗുണകരമാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഇതിനുപുറമേ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കേന്ദ്രത്തിലെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയും. അവിടെ എത്തുന്ന പ്രത്യേകിച്ച്‌ മുതിര്‍ന്ന പൗരന്മാരുടെയും, രോഗികളുടെയും ഇരിപ്പിടം ഇല്ലാത്ത പ്രയാസം മനസ്സിലാക്കിയാണ് അസോസിയേഷന്‍ റെയില്‍വേയുടെ മുന്‍കൂട്ടി അനുമതിയോടെ രണ്ടുലക്ഷത്തോളം രൂപ ചെലവാക്കി മേത്തരം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചത്.

മുതിര്‍ന്ന പൗരന്മാരുടെ യാത്രാ നിരക്കില്‍ ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും,സൗകര്യങ്ങളും, അവകാശങ്ങളും ഒന്നൊന്നായി നിഷേധിക്കുന്ന നടപടിയില്‍ നിന്നും റെയില്‍വേ പിന്തിരിയണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് റെയില്‍വേ മന്ത്രി ആശ്വനി പ്രതാപ്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. തൃപാതി, പാസഞ്ചര്‍ അമ്മിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി. കെ. കൃഷ്ണദാസ്, സതേണ്‍ റെയില്‍വേ സോണല്‍ മാനേജര്‍ ബി. ജി. മല്ല്യ, പാലക്കാട്‌ ഡിവിഷന്‍ റെയില്‍വേ മാനേജര്‍ തൃലോക് കോത്താരി മറ്റു ബന്ധപ്പെട്ടവര്‍ക്കും അടുത്ത ദിവസം നിവേദനം സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ് : വിചാരണ ഇന്ന് ആരംഭിക്കും

0
എറണാകുളം: മഹാരാജാസ് കോളേജിലെ എസ് എഫ്‌ ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ...

മരുന്നുകൾ കൊണ്ടുവരാം ; യാത്രക്കാർക്ക് ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

0
ദോഹ: യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച്...

ഉറപ്പുകള്‍ പാലിക്കുമെന്ന് അമേരിക്ക ; ഹോര്‍മുസിലെ പുതിയ കപ്പല്‍പ്പാതയില്‍ ധാരണയിലെത്തിയതായി ഇറാന്‍

0
തെഹ്‌റാന്‍: നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സന്നദ്ധമെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ പുതിയ സന്ദേശം...

സൗദിയിൽ പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

0
ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160...