ഹണി ട്രാപ്പ് ; ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത 2പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: യുവാവിനെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കുട്ടംപുഴ കല്ലേലിമേട് മുള്ളൻകുഴിയിൽവീട്ടിൽ അമൽ ജെറാൾഡ് (25), നെല്ലിക്കുഴി പാറയ്ക്കൽ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. കോതമംഗലത്തെ ലോഡ്ജിൽ 15-നാണ് സംഭവം. ലോഡ്ജിലേക്ക് ഇരുവരുംചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ എത്തിയശേഷം കമ്പിവടി വീശി ഭീഷണിപ്പെടുത്തുകയും കവിളത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് യുവതിയോട് ചേർത്തു നിർത്തി വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു. യുവാവ് ധരിച്ചിരുന്ന സ്വർണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈൽഫോണും കൈക്കലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണമുതൽ വിറ്റുകിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8 ഗ്രാം കഞ്ചാവും അമൽ ജെറാൾഡിൽനിന്നും കണ്ടെടുത്തു. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ 16 കേസുകളുണ്ട്. കുട്ടംപുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. യുവതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കേസിൽ പ്രതിയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ഇടമണ്‍ ജംഗ്ഷന് സമീപത്തെ കലുങ്കിന് വീതിയില്ല ; യാത്രക്കാര്‍ വലയുന്നു

0
റാന്നി : മന്ദമരുതി - വെച്ചൂച്ചിറ റോഡ്‌ വീതി കൂട്ടി...

കുടുംബസ്വത്തും ജോലിയും ലക്ഷ്യം ; അമ്മയെ കൊലപ്പെടുത്തിയ മകൾ ഉൾപ്പെടെ 7 പേർ പിടിയിൽ

0
ജയ്പുർ : കുടുംബസ്വത്ത് കൈക്കലാക്കാനും സർക്കാർ ജോലി സ്വന്തമാക്കാനും വാടകക്കൊലയാളിയെ ഉപയോഗിച്ച്...

കോന്നിയില്‍ പതിനേഴുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

0
കോന്നി : കോന്നിയില്‍ പതിനേഴ് വയസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കലഞ്ഞൂരില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ നിയന്ത്രണം വിട്ട...