Sunday, May 19, 2024 10:11 pm

പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടുന്ന യുവതിക്കായി വലവിരിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടുന്ന യുവതിക്കായി പോലീസിന്റെ ഹൈടെക് സെല്‍ അന്വേഷണത്തില്‍ കിട്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും.

ഇപ്പോള്‍ ഇവരുടെ കെണിയില്‍ പെട്ടിരിക്കുന്നത് പുതിയ ബാച്ചിലെ ചില സബ് ഇന്‍സ്പെക്ടര്‍മാരാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പലര്‍ക്കും വന്‍ തുക നഷ്ടമായെങ്കിലും മാനഹാനി ഭയന്ന് ആരും തന്നെ പരാതി നല്‍കാന്‍ മുതിരുന്നില്ല. എന്നാല്‍, ഹൈടെക് സെല്‍ തട്ടിപ്പിന് ഇരയായ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു അന്വേഷണ സംഘം. ചിത്രങ്ങളും വീഡിയോയും അടക്കം പല തെളിവും കിട്ടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച്‌ അവരെ വലയില്‍ വീഴ്‌ത്തുന്ന രീതിയാണ് ഈ യുവതിയുടേത്. അവര്‍തന്നെ മുന്‍കൈയെടുത്ത് പരിചയപ്പെടുന്നവരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് അറിയിക്കും. പിന്നീട് ബ്ലാക്ക് മെയിലും. മുന്‍പ് സിനിമാക്കാരെ അടക്കം ഈ യുവതി പറ്റിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ഇവര്‍ പീഡനപരാതി നല്‍കി. പരാതി പ്രകാരം മ്യൂസിയം പോലീസ് എസ്‌ഐക്കെതിരേ കേസ് എടുത്തു. നാണക്കേടാകുകയും ചെയ്തു. ഇപ്പോള്‍ ഈ യുവതിയുടെ വലയില്‍ പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സംഭവം പോലീസില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ്കുമാര്‍ ഉത്തരവ് ഇട്ടിരുന്നു. മുന്‍പ്  കെണിയില്‍പ്പെടുത്തിയ ഒരു എസ്‌ഐയെക്കുറിച്ച്‌ ഇവര്‍ ഒരു സിഐയുമായി സംസാരിക്കുന്ന ഓഡിയോ ഇപ്പോള്‍ പല പോലീസ് ഗ്രൂപ്പുകളിലും വൈറലാണ്. മുന്‍ മന്ത്രിയേയും കുടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

പോലീസ് ഉദ്യോഗസ്ഥരെ വലയില്‍ വീഴ്‌ത്തിക്കഴിഞ്ഞാല്‍ അവരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി കുടുംബജീവിതം തകര്‍ക്കുന്നതും ഇവരുടെ രീതിയാണ്. ആലപ്പുഴ സ്വദേശിയായ ഒരു പോലീസ് ഓഫീസറില്‍നിന്ന് ഇവര്‍ ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നു. കെണിയില്‍ പെടുന്നവര്‍ പിന്നീട് ഇവരുടെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്നു കണ്ടാല്‍ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവാക്കുകളാണ് ഇവര്‍ വോയിസ് ക്ലിപ്പ് ആയി അവര്‍ക്ക് അയച്ചു കൊടുക്കുന്നത്.

നൂറിലേറെ പോലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു വിഭാഗം പോലീസുകാരുമായി അടുത്ത ബന്ധമുള്ള യുവതിയുടെ കെണിയില്‍ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. മലബാറിലെ ഒരു എസ്‌ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു.

ഈ യുവതിക്ക് സഹായിയായി ഒപ്പം നില്‍ക്കാന്‍ ഒരു നഴ്സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവര്‍ ചേര്‍ന്നാണ് പലപ്പോഴും തട്ടിപ്പുകള്‍ നടത്തുന്നത്. പരിചയമില്ലാത്ത സ്ത്രീകളുമായി സാമൂഹികമാധ്യമങ്ങളില്‍ സംവദിക്കരുതെന്നും സുഹൃത്ത് ബന്ധം സ്ഥാപിക്കരുതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് നിരവധി ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയത് എന്നതും ശ്രദ്ധേയമാണ്. പരാതിക്കാരിയായ യുവതിക്ക് എസ്‌ഐ മുതല്‍ ഡി.വൈ.എസ്‌.പി വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നു സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിച്ച ഇന്റലിജന്‍സ് വിഭാഗത്തിനു വിവരം ലഭിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ, ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസര്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിച്ചു. സന്ദേശം ഇങ്ങനെ: ‘തിരുവനന്തപുരം സ്വദേശിയായ യുവതി ഡയറക്റ്റ് എസ്‌ഐമാരെ പല രീതിയില്‍ പരിചയപ്പെട്ട്, പ്രണയം നടിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഒരു എസ്‌ഐയാണെന്നു ചൂണ്ടിക്കാട്ടി യുവതി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ വിശദാംശങ്ങള്‍ ഡി.ജി കണ്‍ട്രോള്‍ റൂമിനു കൈമാറിയിട്ടുണ്ട്’. യുവതി തന്നെയും ബന്ധപ്പെട്ടിരുന്നതായി പോലീസുകാരന്റെ ശബ്ദസന്ദേശത്തിലുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപി അധികാരമുറപ്പിച്ചു ; മോദി 270 സീറ്റ് പിന്നിട്ടു, രാഹുലിന് 40 കിട്ടില്ല –...

0
ദില്ലി : ബി ജെ പി സർക്കാർ വീണ്ടും അധികാരമുറപ്പിച്ചെന്ന ആത്മവിശ്വാസം...

ഹജ്ജ് സീസൺ ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

0
റിയാദ്: ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും...

വൈക്കത്ത് ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

0
കോട്ടയം: ശക്തമായ ഇടിമിന്നലേറ്റ് വൈക്കത്ത് ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും...

ഇടുക്കിയിൽ അതിതീവ്രമഴ : നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

0
തൊടുപുഴ: ഇടുക്കിയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെക്കേഷൻ...