മയ്യഴി വിമോചനസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മാഹി : മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണി വരെ തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തലശ്ശേരി വാതകശ്മശാനത്തിലാണ് സംസ്‌കാരം. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍.

ഫ്രഞ്ച് മയ്യഴിയിലെ പ്രമുഖമായ മംഗലാട്ട് തറവാട്ടില്‍ ചന്തുവിന്റെയും, കുഞ്ഞിപ്പുരയില്‍ മാധവിയുടെയും മകനായി 1921 സെപ്തംബര്‍ 20ന് ജനിച്ചു. മംഗലാട്ട് രാഘവന്‍ മാഹി പുത്തലം ക്ഷേത്രാങ്കണത്തില്‍ വച്ച്‌ ഗാന്ധിജിയെ കണ്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കോളനി വത്കരണത്തിനെതിരെ പോരാടിയ ‘യൂന്യോം അമിക്കാല്‍ ‘ എന്ന പുരോഗമന യുവജന സംഘടനയില്‍ മംഗലാട്ട് സജീവ സാന്നിധ്യമായി.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി വേളയില്‍ ഇദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിന്റെ താമ്രപത്രം ലഭിച്ചിരുന്നു. മലയാളത്തിലെ ബാലഭാഷ, വിക്ടര്‍ യൂഗോവും, ബാലാമണിയമ്മയും എന്നീ മൗലീക പഠനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഫ്രഞ്ച് കവിതകള്‍, വിക്ടര്‍ യൂഗോവിന്റെ കവിതകള്‍, ഫ്രഞ്ച് പ്രണയഗീതങ്ങള്‍ എന്നിവയും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...