ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഹോങ്കോംഗ് നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഹോങ്കോംഗ് നിരോധിച്ചു. ഇന്ത്യയില്‍ നിന്നും ഹോങ്കോംഗിലേക്ക് എത്തിയ വിമാനത്തിലെ ചില യാത്രികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഡിസംബര്‍ മൂന്ന് വരെയാണ് നിരോധനം. ഇത് അഞ്ചാം തവണയാണ് ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനങ്ങളെ ഹോങ്കോംഗ് സര്‍ക്കാര്‍ നിരോധിക്കുന്നത്.

ഓഗസ്റ്റ് 18 മുതല്‍ 31, സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3, ഒക്ടോബര്‍ 17 മുതല്‍ 30, ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 10 വരെയുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് നേരത്തെ നിരോധിച്ചിരുന്നത്. യാത്ര പുറപ്പെടുന്നതിന് മുന്നേയുള്ള 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹോങ്കോംഗിലെത്താന്‍ കഴിയൂ.

നവംബര്‍ ഇരുപതിനും ഡിസംബര്‍ മൂന്നിനും ഇടയില്‍ ഡല്‍ഹിക്കും ഹോങ്കോംഗിനുമിടയില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് വിലക്കുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, എത്യോപ്യ, ഫ്രാന്‍സ്, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ, ദക്ഷിണാഫ്രിക്ക, യു കെ, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും പ്രീ ഫ്‌ളൈറ്റ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് ഹോങ്കോംഗ് സര്‍ക്കാരിന്റെ നിയമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...