കണ്ണൂരിലെ കൊട്ടിയൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരമില്ലാ പാതയെന്ന പ്രതീക്ഷ മങ്ങി

For full experience, Download our mobile application:
Get it on Google Play

കൊട്ടിയൂർ : കണ്ണൂരിലെ കൊട്ടിയൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരമില്ലാ പാതയെന്ന പ്രതീക്ഷ മങ്ങി. അമ്പായത്തോട് നിന്നുളള ബദൽ പാത പരിഗണനയിൽ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണിത്. വനഭൂമി വിട്ടുകിട്ടാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്ക് കടക്കാനുളളത് പാൽച്ചുരം പാതയാണ്. എല്ലാ മഴക്കാലത്തും ഇവിടെ മണ്ണിടിയും. അഞ്ച് ഹെയർപിൻ വളവുകളുളള എട്ട് കിലോമീറ്റർ പാതയിൽ ജീവൻ പണയംവെച്ച് വേണം യാത്ര ചെയ്യാൻ. കണ്ണൂരിലെ അമ്പായത്തോട് മുതൽ വയനാട്ടിലെ ബോയ്സ്ടൗൺ വരെ കയറിയെത്താനുളള പെടാപ്പാടാണ് ബദൽ പാതയ്ക്കായുളള മുറവിളിയിലെത്തിയത്.

ഇതിനൊടുവിലാണ് വഴി കണ്ടത്. നിബിഡ വനത്തിലൂടെ കടന്നുപോകുന്നതാണ് തുടർ നടപടികൾക്ക് തടസ്സം. പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും സമ്മർദ്ദം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. അമ്പായത്തോട് നിന്ന് വനത്തിലൂടെ ചുരമില്ലാതെ എട്ട് കിലോമീറ്റർ കടന്നാൽ വയനാട്ടിലെ തലപ്പുഴ നാൽപ്പത്തിനാലാം മൈലിലെത്താം. പഴയ കൂപ്പ് റോഡാണ് ഇത്. സാധ്യതാ പഠനം വരെ നടന്ന പാതയാണ് പരിഗണനയിൽ ഇല്ലെന്ന് ഇപ്പോൾ പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. 2010ൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട്ടിൽ നിന്നുളള ഉചിത പാതയായി കണ്ടത് ഈ റോഡാണ്. പതിനാല് കോടിയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...