അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിലെത്തിച്ച ബസ്‌ ജീവനക്കാരെ അധികൃതർ തടഞ്ഞുവെച്ചു ; ഒടുവിൽ രക്ഷയായതു പോലീസ്

For full experience, Download our mobile application:
Get it on Google Play

തേവലക്കര : ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട 6 പേരെ ആശുപത്രിയിലെത്തിച്ചത് സർവീസ് കഴിഞ്ഞ് അരിനല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ബസിൽ. എന്നാൽ ആശുപത്രി അധികൃതരുടെ തെറ്റിദ്ധാരണ മൂലം ബസ് ജീവനക്കാർക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത് 2 മണിക്കൂർ. ഇവരുടെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന ധാരണയിലായിരുന്നു ഇത്. ഒടുവിൽ പോലീസ് ഇടപെട്ടതോടെയാണ് ഇവർക്ക് തിരികെ പോകാനായത്.

തിങ്കളാഴ്ച രാത്രി 7നു ചവറ–അടൂർ റൂട്ടിൽ തേവലക്കര അരിനല്ലൂർ കുമ്പഴ ജംക്‌ഷനു സമീപം ഉണ്ടായ അപകടത്തിൽപ്പെട്ട 6 പേരെയാണ് സർവീസ് കഴിഞ്ഞ മടങ്ങിയ ‘ശ്രീഭദ്ര’ ബസിലെ ജീവനക്കാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്ഥിരം അപകട മേഖലയായ ഇവിടെ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നര വയസ്സുകാരൻ ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറാകാതിരുന്ന സാഹചര്യത്തിലാണ് ബസ് ഉടമയുടെ മകൻ മോനീഷ്, ജീവനക്കാരായ കോയിവിള പാവുമ്പ സ്വദേശികൾ ഗോകുൽ, അച്ചു എന്നിവർ രക്ഷകരായത്.

ആശുപത്രിയിലെത്തിച്ചു പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇവർ മടങ്ങാനൊരുങ്ങിയെങ്കിലും ആശുപത്രി അധികൃതർ തടയുകയായിരുന്നു. തുടർന്ന് തെക്കുംഭാഗം പോലീസിലും ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് എത്തിയാണ് ഇവരെ മടക്കി അയച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് ജീവനക്കാരോട് ഖേദം പ്രകടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....