കോന്നി മെഡിക്കൽ കോളേജിലെ 14 കാരന്റെ വലതുകൈ വളഞ്ഞുപോയ സംഭവത്തിൽ വിചിത്ര മറുപടിയുമായി ആശുപത്രി സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ രണ്ടര മാസത്തെ ചികിത്സയ്ക്കൊടുവിൽ 14 കാരന്റെ വലതുകൈ വളഞ്ഞുപോയ സംഭവത്തിൽ വിചിത്ര മറുപടിയുമായി ആശുപത്രി സൂപ്രണ്ട്. ചികിത്സിച്ചില്ലെങ്കിലും കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു. ഒട്ടേറെ പരിമിതികൾ ഉള്ള മെഡിക്കൽ കോളേജ് ശരിയാകാൻ ഇനിയും കാത്തിരിക്കണമെന്നും ഡോ. ഷാജി പറഞ്ഞു. അതേസമയം, ചികിത്സപ്പിഴവിൽ ആരോഗ്യവകുപ്പിനെതിരെ നിയമനടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം മേധാവിയുടെ രണ്ടര മാസത്തെ ചികിത്സക്കൊടുവിലാണ് 14 കാരൻ തൻസീറിന്റെ വലതു കൈ വളഞ്ഞുപോയെന്ന പരാതി ഉയർന്നത്. ചികിത്സ പിഴവിൽ ഒടുവിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം എത്തി. ചികിത്സ പിഴവിനെ കുറിച്ച് ചോദിക്കുമ്പോൾ മെഡിക്കൽ കോളജിന്റെ പരിമിതികളെ കുറിച്ചാണ് സൂപ്രണ്ടിന് പറയാനുള്ളത്.

ഡോക്ടർമാരുടെ കുറവടക്കം എല്ലാം പരിഹരിക്കാൻ കാത്തിരിക്കണം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. നടപടിയില്ല. പോലീസ് ആണെങ്കിൽ തിരിഞ്ഞു നോക്കുന്നുമില്ല. ആരോഗ്യവകുപ്പിനെതിരെ നിയമനടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് 14 കാരൻറെ കുടുംബം. മെഡിക്കൽ കോളേജിൽ ചികിത്സിച്ചു വളഞ്ഞുപോയ കൈ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ ശരിയാക്കി. ചികിത്സാപ്പിലവിൽ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ മെഡിക്കൽ കോളജിലേക്ക് ഇരച്ചു കയറി. സൂപ്രണ്ടിനെ ഉപരോധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...