പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാക്കിയതായി പരാതി. കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. ടികെ ഷർമിനയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഇതേ ആശുപത്രിയിലെ ജീവനക്കാരനായ ജയകൃഷ്ണൻ, അഞ്ജലി എന്നിവർക്കെതിരെയാണ് കേസ്. അഞ്ജലി ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യയാണ്. ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ചതിന് പ്രതികാരമെന്നോണം നായ്ക്കുരണപ്പൊടി വിതറിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ പരിശോധനാ മുറിയിൽ എത്തിയ ഡോ‌ക്‌ടർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

പരിശോധിച്ചപ്പോൾ ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലും അടക്കം നായ്‌ക്കുരണപ്പൊടി വിതറിയതായി വ്യക്തമായി. ചികിത്സ തേടിയ ഡോക്‌ടർ പിന്നീട് ഹൊസ്‌ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിലെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...