തിരുവനന്തപുരം : പോത്തന്‍കോട് ആശുപത്രിയില്‍ കയറി സിറിഞ്ചുകളും സൂചിയും മോഷ്ടിച്ചു. അണ്ടൂര്‍ക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടാപ്പകലാണ് മോഷണം. ബുധനാഴ്‌ച ഉച്ചയോടെ ചികിത്സയ്‌ക്ക് എന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് ആണ് മോഷണം നടത്തിയത്. സിറിഞ്ചും സൂചിയും കൈക്കലാക്കിയ യുവാവ് ഉടനെതന്നെ ബൈക്കില്‍ കടന്നു കളഞ്ഞു. ആശുപത്രി ജീവനക്കാര്‍ പിന്തുടര്‍ന്നെങ്കിലും യുവാവിനെ പിടികൂടാനായില്ല. പോത്തന്‍കോട് എസ്‌ഐ അജീഷിന്റെ നേതൃത്വത്തില്‍ പോലീസ് ആശുപത്രിയിലെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ കയറി സിറിഞ്ചുകളും സൂചിയും മോഷ്ടിച്ചു
RECENT NEWS
Advertisment