ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ഡു​പ്പി സ്വ​ദേ​ശി​യാ​യ പൂ​ജാ​രി മും​ബൈ​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു: ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ മ​നോ​വി​ഷ​മ​ത്തി​ല്‍ ഉ​ഡു​പ്പി സ്വദേശിയാ​യ പൂ​ജാ​രി മും​ബൈ​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. ഉ​ഡു​പ്പി ടൗ​ണി​ലെ കൃ​ഷ്ണ​പൂ​ജാ​രി​യാ​ണ്​ (35) ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സ​ഞ്ജ​യ് ന​ഗ​റി​ലെ ഇ​റാ​നി​വാ​ഡി ദൂ​ര്‍ഗ​മ​ഠ അ​മ്പല​ത്തി​ലെ അ​ടു​ക്ക​ള​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. ഉ​ഡു​പ്പി സ്വദേശിയായ ര​ണ്ടു​പേ​രു​ള്‍പ്പെ​ടെ നാ​ലു​പേ​രാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ മാ​റി​മാ​റി പൂ​ജ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​രി​ലൊ​രാ​ള്‍ ലോക് ഡൗ​ണി​ന് മുമ്പുത​ന്നെ ഉ​ഡു​പ്പി​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കൃ​ഷ്ണ​പൂ​ജാ​രി​ക്ക് എ​ത്താ​നാ​യി​ല്ല. ഇ​തി​​ന്റെ  വി​ഷ​മം ഇയാ​ള്‍ ബ​ന്ധു​ക്ക​ളോ​ടും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ടും പ​റ​ഞ്ഞി​രു​ന്നു.

ഏ​പ്രി​ല്‍ 14ന് ​ലോ​ക്​​ഡൗ​ണ്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ നാ​ട്ടി​ലെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കൃ​ഷ്ണ പൂ​ജാ​രി. എ​ന്നാ​ല്‍ ലോ​ക്​​ഡൗ​ണ്‍ മേ​യ് മൂ​ന്നു​വ​രെ നീ​ട്ടി​യ​തോ​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യ ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യ ചെയ്യുകയായിരുന്നുവെന്ന് പോലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​മ്പ​ല​ത്തി​ല്‍ പൂ​ജ​ക്കെ​ത്തി​യ മ​റ്റു പൂ​ജാ​രി​മാ​രാ​ണ് കൃഷ്ണ​പൂ​ജാ​രി​യെ അ​മ്പല​ത്തി​ലെ അ​ടു​ക്ക​ള​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​ന്ദീ​വ​ലി പോലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...