പത്തനംതിട്ട: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഹോട്ടല്‍ മേഖലയെ പാടെ അവഗണിച്ച സര്‍ക്കാര്‍ നടപടിയില്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.
ആരാധനാലയങ്ങള്‍ തുറക്കാനും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും, അനുമതി നല്‍കിയ സര്‍ക്കാര്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പൊതുഗതാഗതം അനുവദിച്ചതോടെ ബസുകളില്‍ അടുത്തടുത്ത് ഇരുന്നു യാത്രചെയ്യുന്നവര്‍ ഹോട്ടലുകളില്‍ കയറി അകന്നിരുന്നു ഭക്ഷണം കഴിക്കുന്നത് കോവിഡ വ്യാപനത്തിന് ഇടയാക്കുമെന്ന നിര്‍ദ്ദേശം യുക്തിസഹമല്ല. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആള്‍ക്കൂട്ടങ്ങളും തിരക്കും കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഹോട്ടലുകളില്‍ മാത്രം ഉപഭോക്താക്കളെ പ്രവേശിപ്പിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് ഭക്ഷണം നല്‍കുന്നത് മാത്രം അനുവാദം നല്‍കാത്തത് ഹോട്ടല്‍ വ്യാപാരികളോടുള്ള നീതി നിഷേധമാണെന്ന് ജില്ല പ്രസിഡന്റ് മാണിക്യം കോന്നിയും സെക്രട്ടറി എ.വി. ജാഫറും പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിപക്ഷം ഹോട്ടലുകളും റസേ്റ്റാറന്റുകളും കഴിഞ്ഞ രണ്ടു മാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. പാര്‍സല്‍ മാത്രമായി തുറന്ന ഭൂരിപക്ഷം ഹോട്ടലുകളും നഷ്ടം താങ്ങാനാവാതെ അടച്ചിടേണ്ടിവന്നു. കെട്ടിട വാടക , വെള്ളക്കരം, വൈദ്യുതിചാര്‍ജ്, ജി എസ് ടി, ബാങ്ക് വായ്പ അടക്കമുള്ള നിരവധി ബാധ്യതകള്‍ ഹോട്ടലുടമകള്‍ നേരിടുകയാണെന്നും പരിമിതമായെങ്കിലും ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചാല്‍ മാത്രമേ ഹോട്ടല്‍ ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വ്യാപാരികള്‍ പറഞ്ഞു.
ഹോട്ടലുകളിലും റസേ്റ്റാറന്റുകളിലും സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ഇരിപ്പിടങ്ങളിലെങ്കിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാനും ടി പി ആര്‍ നിരക്ക് 16 ശതമാനത്തിലും താഴെയുള്ള പ്രദേശങ്ങളില്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസേ്റ്റാറന്റ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.