പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ നല്‍കി. പത്തനംതിട്ട ജന മൈത്രീ പോലീസ് മുഖേന അർഹരായ ആളുകൾക്ക് ഭക്ഷ്യ ധന്യ കിറ്റുകൾ എത്തിച്ചു നൽകുകയാണ് ചെയ്യുക .
അസോസിയേഷന്‍ ഭാരവാഹികളായ ശശി ഐസക് , സജി ഡയാന, നവാസ് തനിമ, പോൾസൺ വിളവിനാൽ, സുധി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർക്ക് കിറ്റുകൾ കൈമാറി . കഴിഞ്ഞ ദിവസം 1000 ബോട്ടിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാം ഘട്ട പ്രവർത്തനമായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ലോക്ക് ഡൌണ്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ നാടിനൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.