ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡലിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന മനുവിനെ വ്യാഴാഴ്ച രാവിലെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഥമിക പരിശോധനയിൽ കൊലപാതകമെന്ന് പോലീസിന് മനസ്സിലായി. മനുവിനൊപ്പം താമസിച്ചിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെ കേന്ദ്രീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക ശേഷം നാടുവിടാൻ ശ്രമിച്ച സൈഫുദ്ദീനെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന ദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു.

ഇതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ സൈഫുദ്ദീൻ കത്രിക ഉപയോഗിച്ച് മനുവിനെ ആക്രമിക്കുകയായിരുന്നു. മനുവിന്റെ പുറത്ത് എട്ടുതവണ സൈഫുദ്ദീൻ കത്രിക ഉപയോഗിച്ച് കുത്തി. നിലത്തു വീണ മനുവിനെ സൈഫുദ്ദീൻ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തേറ്റ മുറിവുകളും,മുഖത്തേറ്റ പരുക്കുമാണ് മരണകാരണം. പ്രതി സൈഫുദ്ദീനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയായ സൈഫുദ്ദീനും മനുവിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...