ഓട്ടോയ്ക്ക് വഴി കൊടുത്തില്ല ; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഓട്ടോയ്ക്ക് വഴി കൊടുത്തില്ല എന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. മർദ്ദനത്തിൽ ഹോട്ടൽ ജീവനക്കാരായ യുവാവിനും യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി ദിവ്യ (33) എന്നിവർക്കാണ് പരിക്കേറ്റത്. തറയോട് കൊണ്ടുള്ള അടിയിൽ അഭിയുടെ തലയ്ക്ക് പെട്ടലുണ്ട്. ചവിട്ടേറ്റ് മറിഞ്ഞുവീണ യുവതിയെ വീണ്ടും മർദ്ദിച്ചു. വൈകുന്നേരം ആറരയോടെ ദേശീയപാതയോരത്തെ അൽസാജ് ഹോട്ടലിന് മുന്നിലാണ് ആക്രമണം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതേ ഹോട്ടലിലെ ജീവനക്കാർ പോയ വഴിയിൽ എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹി ഷാജിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് ഹോട്ടൽ ജീവനക്കാരുടെ പരാതി. കഴക്കൂട്ടം അൽസാജ് ഹോട്ടലിലെ ജീവനക്കാരാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാർ പോലീസിൽ പരാതി നൽകി. എന്നാൽ ജീവനക്കാർ തങ്ങളെയാണ് മർദ്ദിച്ചത് എന്ന് ആരോപിച്ച് ഷാജി ഉൾപ്പെടെ രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് അന്വേഷണമാരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ യുവതി ജീവനൊടുക്കി

0
ന്യൂഡൽഹി : ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കാനാകാതെ യുവതി ആത്മഹത്യ...

അയോധ്യ രാമക്ഷേത്ര കൊള്ള : ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ...

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...