വടകരയിൽ ഹോട്ടലിൽ നിന്ന് ശുചിമുറി മാലിന്യം ഓവുചാലിലേക്ക് ഒഴുക്കുന്നു ; എംആർഎ ഹോട്ടലിന് പൂട്ടിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എ ഹോട്ടലില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിന ജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കി വിട്ടതായി കണ്ടെത്തി. നഗരസഭ ആരോഗ്യ വിഭാഗം രാവിലെ നടത്തിയ പരിശോധനയിലാണ് ശുചിമുറി മാലിന്യം ഓടയിലേക്ക് തുറന്നു വിട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് അരലക്ഷം രൂപ പിഴ ചുമത്തുകയും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. 48 മണിക്കൂറിനകം നിലവിലുള്ള മലിനജലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതു ശൗചാലയത്തില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് പരിഹരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും ഡ്രൈനേജിലേക്ക് ശുചിമുറി മാലിന്യം ഉള്‍പ്പെടെ വീണ്ടും ഒഴുകി എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്.

എംആര്‍എ ഹോട്ടലിന്‍റെ പിറക് വശത്തെ കോണ്‍ക്രീറ്റ് സ്ലാബ് ഉള്‍പ്പെടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി പരിശോധന നടത്തിയപ്പോള്‍ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയായിരുന്നു. മതിയായ മാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമെ ഹോട്ടലിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. 6500 ലിറ്ററിലധികം മാലിന്യമാണ് നഗരസഭ ഇടപെട്ട് ഇവിടെ നിന്നും മാറ്റിയത്. അനധികൃതമായി നിര്‍മിച്ച മൂന്ന് ശുചിമുറികള്‍ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും മലിന ജലം പുറത്തേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് റാങ്ക് പദവികളിൽ തീരുമാനം ഉടൻ : 4 പേരെ പരിഗണിച്ച് സർക്കാർ

0
തിരുവനന്തപുരം : ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കുള്ള പദവി നൽകുന്ന കാര്യത്തിൽ...

മെസ്സിയുടെ പേരിൽ തട്ടിപ്പ് : ലക്ഷ്യം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്തൽ ആരോപണവുമായി സർക്കാർ

0
തിരുവനന്തപുരം : വിദേശനാണ്യം രാജ്യത്തിനുപുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണ് അർജന്റീന ടീമിെന്റയും ലയണൽ...

ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര ; മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും റദ്ദാക്കും

0
മുംബൈ : മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല,...

കാപ്പ കേസ് പ്രതി ആർ. സുഗതന് അവധി നൽകിയതിൽ എൽഡിഎഫ് നിയമനടപടിക്ക്

0
തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍....