പാലക്കാട്: വാണിജ്യ പാചകവാതക വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കേരളത്തിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും തെരുവിലിറങ്ങി. പാലക്കാട് നഗരത്തിൽ നടന്ന വേറിട്ട പ്രതിഷേധത്തിൽ, ഗ്യാസ് സിലിണ്ടർ സ്ട്രക്ച്ചറിൽ കിടത്തി അതിനുമുകളിൽ റീത്ത് വെച്ചാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധം നയിച്ചത്. പാലക്കാട് കോട്ടമൈതാനത്തിന് സമീപം അഞ്ച് വിളക്കിന് മുന്നിൽ നിന്നാരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും അണിനിരന്നു. ഹോട്ടൽ സംരഭങ്ങൾ നിറുത്തേണ്ട അവസ്ഥയിലാണെന്ന് തൊഴിലാളികൾ ചൂണ്ടികാട്ടുന്നു. മറ്റ് പോംവഴികൾ ഇല്ലാത്തത് കൊണ്ടാണ് ഗ്യാസ് കുറ്റികൾ സ്ട്രേച്ചറിൽ വലിച്ച് നീക്കിയ പ്രതിഷേധിക്കേണ്ടി വരുന്നത്. ആറാം തിയതി ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ റസ്റ്റോറന്റുകൾ ബേക്കറികൾ എന്നിവയെല്ലാം അടച്ചിട്ട് സമരം ചെയ്യുമെന്ന് ഹോട്ടർ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. വീണ്ടും വില വർദ്ധിപ്പിക്കുമോ എന്ന ആശങ്കയും ഈ മേഖലയിലെ തൊഴിലാളികൾക്കുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























